Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏക സിവില്‍ കോഡിനെതിരെ യുഡിഎഫ് സമരം; എല്‍ഡിഎഫില്‍ നിന്ന് ആരെയും ക്ഷണിക്കില്ല

തിരുവനന്തപുരം: സിപിഎമ്മിന് പുറമെ യുഡിഎഫും ഏക സിവില്‍ കോഡ് സമരത്തിന്. എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ച് ജൂലൈ 29ന് തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് മുന്നണി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള സമരവും സംഘടിപ്പിക്കും.

ഏക സിവില്‍ കോഡിനെതിരെ വ്യത്യസ്ത സമരമാണ് കേരളത്തില്‍ നടക്കുന്നത്. മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി, സിപിഎം, യുഡിഎഫ് എന്നിവരെല്ലാം സമരത്തിന് ഇറങ്ങുകയാണ്. പ്രതിഷേധം തെരുവിലേക്ക് എത്തിക്കേണ്ട എന്നാണ് എല്ലാവരും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമരങ്ങള്‍.

udf

യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ ഘടക കക്ഷികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്നും സംസ്ഥാനത്ത് ഉടനീളം പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വിഡി സതീശന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നീക്കങ്ങള്‍ക്കെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്തുമെന്നും സതീശന്‍ പറഞ്ഞു.

ഏക സിവില്‍ കോഡിന് പുറമെ മണിപ്പൂര്‍ ലിഷയത്തിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ മതമേലധ്യക്ഷന്മാര്‍ പങ്കെടുക്കും. എല്‍ഡിഎഫില്‍ നിന്ന് ആരെയും ക്ഷണിക്കേണ്ട എന്നാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. അനൗചത്യമായ കാര്യമാണത് എന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തെരുവ് നായ പ്രശ്‌നം, റേഷന്‍ വിതരണത്തിലെ വീഴ്ച, പനി വ്യാപിക്കുന്നു ... എന്നിവയെല്ലാമുള്ളപ്പോഴും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രി പ്രതികരിച്ചിട്ട് 150 ദിവസം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു.

സെപ്തംബര്‍ നാല് മുതല്‍ 11 വരെയാമ് സര്‍ക്കാരിനെതിരായ പ്രതിഷേധം. റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെയാണ് സമരം സംഘടിപ്പിക്കുക. സെപ്തംബര്‍ 11ന് 25000 പേരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഏക സിവില്‍കോഡ് സെമിനാറിലൂടെ ഭിന്നിപ്പിക്കല്‍ തന്ത്രമാണ് സിപിഎം പയറ്റിയത്. മുസ്ലിം ലീഗിനെ മാത്രം ക്ഷണിച്ചത് അതിന്റെ ഭാഗമാണ്. എന്നാല്‍ അവര്‍ ലക്ഷ്യം കണ്ടില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+