Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന് അവഗണന... സുരേഷ് ഗോപിയുടെ മോഹത്തിന് തടയിട്ടത് ആര്..?

തിരുവനന്തപുരം: ചരിത്ര നേട്ടമാണ് ബിജെപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടാക്കിയത്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നു, എംഎല്‍എ നിയമസഭയിലെത്തി. ബിജെപിക്ക് അത് വലിയൊരു നേട്ടം തന്നെയായിരുന്നു. ഈ നേട്ടം കേരളത്തിന് കേന്ദ്രത്തിന്റെ പുതിയ സ്ഥാനമാനങ്ങള്‍ എത്തിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു.

കേരളത്തില്‍ ബിജെപിക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കാന്‍ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന് കേന്ദ്രമന്തിയെ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കേരളത്തിന് ഒരു പ്രാതിനിധ്യവുമില്ലാതെയാണ് നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യസഭാ എംപിയായ സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. തനിക്ക് മന്ത്രി സ്ഥാനം കിട്ടുമെന്ന് താരവും പ്രതീക്ഷിച്ചിരുന്നു. കേന്ദ്ര സഹമന്ത്രിയാകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സുരേഷ്‌ ഗോപിക്കും കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടിയിട്ടില്ല. ആര്‍എസ്എസ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകൊണ്ടാണത്രേ സുരേഷ് ഗോപിയെ പരിഗണിക്കാഞ്ഞത്.

sureshgopi1

കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് ബിജെപി സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ സുരേഷ്‌ഗോപിയെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ നേതാക്കള്‍ എതിര്‍ത്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നേതാക്കള്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നാണ് വിവരം. പികെ കൃഷ്ണദാസും വി മുരളീധരനുമടക്കം മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് സുരേഷ് ഗോപിയെ കെട്ടിയിറക്കിയതില്‍തന്നെ ഒരു വിഭാഗം അതൃപ്തരായിരുന്നു.

ആര്‍എസ്എസ് നേതാക്കളുടെ ശക്തമായ എതിര്‍പ്പുണ്ടായതോടെ സുരേഷ് ഗോപിയുടെ മോഹം പൂവണിഞ്ഞില്ല. കേരളത്തിന് കൂടുതല്‍ സ്ഥാനമാനങ്ങള്‍ തേടിയെത്തുമെന്നാണ് സുരേഷ് ഗോപിയും മന്ത്രിസ്ഥാനം സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ചിരുന്നത്. നോമിനേറ്റ് ചെയ്യപ്പെട്ട എംപിമാരെ കേന്ദ്രമന്ത്രിസഭയിലെടുക്കാറില്ല. അത്തരമൊരു കീഴ് വഴക്കം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് സുരേഷ് ഗോപിക്ക് ഇടം ലഭിക്കാഞ്ഞതെന്നാണ് ബിജെപി നേതാക്കളുടെ വാദം.

Kummanam rajasekharan

നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നെങ്കിലും കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയില്‍ ദേശീയ നേതൃത്വം അതൃപ്തരാണ്. നാല് എംഎല്‍എമാരെയാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. ആര്‍എസ്എസ് നടത്തിയ കണക്കെടുപ്പിലും നാല് എംഎല്‍എമാര്‍ ബിജെപിക്കുണ്ടാകുമെന്ന്‌ ഉറപ്പ് നല്‍കിയിരുന്നു. കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും ഇത്തവണയും ബിജെപിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ബിഡിജെഎസ് സഖ്യത്തിനും വലിയ മുന്നേറ്റമുണ്ടാക്കാനായില്ല. പിന്നെങ്ങനെയാണ് കേരളത്തിന് മന്ത്രിമാരെ നല്‍കുന്നതെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി, വാണിജ്യകാര്യ സഹമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നീ സ്ഥാനങ്ങളില്‍ ഒന്നെങ്കിലും കേരളത്തിനുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കേരളത്തില്‍ ബിജെപിക്ക് ശക്തി പ്രാപിക്കാനായ സാഹചര്യത്തില്‍ ഒരു കേന്ദ്രമന്ത്രികൂടി എത്തുന്നതോടെ കൂടുതല്‍ നേട്ടമുണ്ടാക്കാനും അടുത്ത തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്നുമൊക്കെയാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+