• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഞ്ഞം പറച്ചിലല്ല; മഹാരാഷ്ട്ര എല്ലാം നിര്‍ത്തിവച്ചു, എല്ലാവരും അങ്ങനെ ചെയ്താലോ? മന്ത്രി ചോദിക്കുന്നു

  • By Desk

തിരുവനന്തപുരം: മഹാരാഷ്ട്ര എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പല സംസ്ഥാനങ്ങളും സമാനമായ തീരുമാനം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ എല്ലാ സംസ്ഥാനങ്ങളും നിലപാട് സ്വീകരിച്ചാല്‍ എന്തായിരിക്കും അവസ്ഥ. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വന്‍ ഇടിവ് സംഭവിക്കും. കൊറോണയുടെ പ്രതിസന്ധി സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം അനുവദിക്കണമെന്നാണ് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെടുന്നത്. സാധാരണ ഭരണടനാ പരമായി നല്‍കുന്നത് മാത്രം പോര എന്നും അദ്ദേഹം പറയുന്നു. മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് 50000 കോടി രൂപ അനുവദിച്ച കേന്ദ്രത്തിന് എന്തുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് സഹായധനം നല്‍കി കൂടാ എന്നും മന്ത്രി ചോദിക്കുന്നു. മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ....

മഹാരാഷ്ട്രയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ നല്ലപങ്കും വേണ്ടെന്നു വയ്ക്കാന്‍ പോവുകയാണ്. പ്രഖ്യാപനം നടത്തിയില്ലെങ്കിലും പല സംസ്ഥാനങ്ങളുടെയും ചിന്ത ആ വഴിയ്ക്കാണ്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് നോക്കുമ്പോള്‍ ഇത് വളരെ യുക്തിസഹമായ തീരുമാനമാണ്. വരുമാനം ഇല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റെന്തു പോംവഴി? പക്ഷെ, ഇതുപോലെ എല്ലാ സംസ്ഥാനങ്ങളും ചെയ്താല്‍ ഫലം എന്തായിരിക്കും? സമ്പദ്ഘടനയുടെ മൊത്തം ഡിമാന്റ് പിന്നെയും ഇടിയും. അതുകൊണ്ട് കേന്ദ്രധനസഹായത്തെക്കുറിച്ച് നിരന്തരം പരാതി പറയുന്നത് പഞ്ഞം പറച്ചിലല്ല. കൃത്യമായ മാക്രോ ഇക്കണോമിക് ധാരണയുടെ അടിസ്ഥാനത്തിലാണ്.

ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...

ഇപ്പോള്‍ കേരളത്തിനു മറുപടിയായി കേന്ദ്രസര്‍ക്കാര്‍ റവന്യു ഡെഫസിറ്റ് ഗ്രാന്റ്, നികുതി വിഹിതം, ദുരിതാശ്വാസനിധി വിഹിതം തുടങ്ങിയവ അനുവദിച്ചതിന്റെ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ജിഎസ്ടി നഷ്ടപരിഹാരത്തുക മാര്‍ച്ചില്‍ തന്നതാണ് എന്നൊഴിച്ചാല്‍ കണക്ക് സംബന്ധിച്ച് തര്‍ക്കമൊന്നുമില്ല. പക്ഷെ, കേരളം പറയുന്നത് ഒന്നും തന്നില്ലെന്നല്ല. കൊവിഡ് പ്രമാണിച്ച് അധികമായി ഒന്നുംതന്നെ തന്നിട്ടില്ല എന്നാണ്. കേന്ദ്രം പറയുന്ന തുകകളെല്ലാം പകര്‍ച്ചവ്യാധി ഇല്ലെങ്കിലും ഭരണഘടനാപരമായി സംസ്ഥാനത്തിനു തരേണ്ടതാണ്. മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് 50000 കോടി രൂപ കൊടുക്കാമെങ്കില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് അത്രയെങ്കിലും തുക അധികമായി അനുവദിച്ചുകൂടേ?

ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്

ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ പണമുണ്ടാകുന്നത്? ഇത് ക്രൂരത; മോദി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും

അവസാന നിമിഷം ചില മാറ്റങ്ങള്‍; രണ്ടു വിമാനങ്ങള്‍ ഇല്ല, പ്രവാസികളുടെ ടിക്കറ്റ് നിരക്ക് ഇങ്ങനെ...

English summary
Union Govt should give more special fund; Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X