ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ രാജ്യത്തിനെതിരെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരും? ആരോപണവുമായി കണ്ണന്താനം

Subscribe to Oneindia Malayalam

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഡിസി ബുക്‌സ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം സീസണില്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പങ്കെടുക്കാന്‍ എത്തിയിരുന്നു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഗുരുതരമായ ആരോപണം ആണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിനെതിരെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരും ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഉണ്ട് എന്നായിരുന്നു ആരോപണം.

Alphons Kannathanam

ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പോലുള്ള പരിപാടികള്‍ ആശയങ്ങള്‍ക്കുള്ള വേദിയാണ്. ഏത് ആശയങ്ങളും പ്രകടിപ്പിക്കാന്‍ ഉള്ള വേദിയാണ്. പക്ഷേ, അത് രാജ്യത്തിന് എതിരാകരുത്. ഇവിടെ രാജ്യത്തിനെതിരായുള്ള ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവരും ഉണ്ട്. അതും താന്‍ കേട്ടു എന്നാണ് കണ്ണന്താനും പറഞ്ഞത്.

അത് തീര്‍ച്ചയായും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.ലിബറല്‍ ചിന്താഗതിയുള്ള ഒരു വേദിയായിരിക്കണം. അതില്‍ ഇടതും വലതും ഒന്നും വരരുത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കണ്ണന്താനത്തിന്റെ ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചദാനന്ദന്‍ രംഗത്ത് വന്നത്. അല്‍ഫോന്‍സ് കണ്ണന്താസം സ്വയം പങ്കെടുത്ത ഒരു പരിപാടിയില്‍ അവരുടെ പ്രാതിനിധ്യം ഇല്ല എന്ന് പറയുന്നതില്‍ തന്നെ വൈരുദ്ധ്യം ഉണ്ട് എന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. ഇത് ഇടതുപക്ഷത്തിന് മാത്രമുള്ള വേദിയാണ് എന്ന് പറയുന്നത് ശരിയല്ല. എല്ലാ വിഭാഗങ്ങളിലും പെട്ട എഴുത്തുകാര്‍ ഇവിടെ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Union Minister Alphons Kannanthanam against DC Books Kerala Literature Fest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്