കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി തിരുവനന്തപുരത്ത്, മറുപടിയുമായി സിപിഎമ്മും! രാജ്ഭവനു മുന്നിൽ ധർണ്ണ....

ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വീട് സന്ദർശിച്ച ശേഷം തലസ്ഥാനത്ത് സംഘർഷങ്ങളുണ്ടായ മറ്റു പ്രദേശങ്ങളിലും സന്ദർശനം നടത്തും.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. രാവിലെ 11.15ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം വിമാനത്താവളത്തിൽ നിന്നും ശ്രീകാര്യത്തേക്ക് പോകും. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വീട് സന്ദർശിച്ച ശേഷം തലസ്ഥാനത്ത് സംഘർഷങ്ങളുണ്ടായ മറ്റു പ്രദേശങ്ങളിലും സന്ദർശനം നടത്തും.

ചതിച്ചതാ എയർ ഇന്ത്യ ചതിച്ചതാ!ഗോപാൽ കൃഷ്ണ ഗാന്ധിക്ക് രണ്ട് വോട്ട് നഷ്ടം!കുഞ്ഞാപ്പയും വഹാബും പ്ലിംഗ്..ചതിച്ചതാ എയർ ഇന്ത്യ ചതിച്ചതാ!ഗോപാൽ കൃഷ്ണ ഗാന്ധിക്ക് രണ്ട് വോട്ട് നഷ്ടം!കുഞ്ഞാപ്പയും വഹാബും പ്ലിംഗ്..

കേരളത്തിൽ ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ തങ്ങളുടെ പ്രവർത്തകർക്ക് നേരെ വ്യാപകമായ അക്രമങ്ങളുണ്ടാകുന്നുവെന്ന് ബിജെപി ദേശീയ തലത്തിൽ പ്രചരണം നടത്തുന്നതിനിടെയാണ് ജെയ്റ്റ്ലിയുടെ സന്ദർശനം. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ദേശീയ വിഷയമാക്കി ഉയർത്തിക്കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്.

arunjaitley

ഉച്ചയ്ക്ക് സിപിഎം ആക്രമണത്തിന് ഇരയായ പ്രവർത്തകരുടെ കുടുംബ സംഗമത്തിലും ജെയ്റ്റ്ലി പങ്കെടുക്കും. വൈകീട്ട് നാലു മണിക്ക് മാധ്യമപ്രവർത്തകരെ കണ്ട ശേഷമാകും അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുക. അതേസമയം, കേന്ദ്രമന്ത്രി വരുന്ന അതേദിവസം തന്നെ രാജ് ഭവന് മുന്നിൽ സിപിഎം ധർണ്ണ സംഘടിപ്പിക്കുന്നുണ്ട്.

ആർഎസ്എസ്,ബിജെപി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ അണിനിരത്തിയാണ് സിപിഎം ധർണ്ണ നടത്തുന്നത്. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി തങ്ങളെയും കാണണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര മന്ത്രി വരുന്നതിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ആർഎസ്എസ് പ്രവർത്തകരുടെ വീടുകളിൽ മാത്രം സന്ദർശനം നടത്തുന്ന കേന്ദ്രമന്ത്രിക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടാകുമെന്നും സൂചനയുണ്ട്.

English summary
union minister arun jaitley will reach in trivandrum on sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X