കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ലക്ഷം ഡോസ് കേരളത്തിൽ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി;തള്ളി വീണ ജോർജ്..പ്രചരണം അടിസ്ഥാന രഹിതം

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിന് അനുവദിച്ച 10 ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ഉപയോഗിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രയുടെ വാദങ്ങൾ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് വാക്സിനുകൾ കെട്ടികിടക്കുന്നില്ലെന്നും പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നാലര ലക്ഷം ഡോസ് വാക്സിനുകളാണ് നിലവിൽ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്സിനാണ് നിലവിൽ ഒരു ദിവസം ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ ഇനി ബാക്കിയുള്ള നാലര ലക്ഷം ഡോസുകൾ രണ്ട് ദിവസത്തിനുള്ളിൽ തന്നെ തീരുമെന്നും വീണ ജോർജ് പറഞ്ഞു.

122333-162443

ജുലൈ 15, 16, 17 തീയതികളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിൻ ലഭിച്ചത്. 3,14,640, 3,30,500, 5,54,390 എന്നിങ്ങനെയായിരുന്നു ലഭ്യത. ആകെ എത്തിയത് 11,99,530 ഡോസും. 16 തീയതി മുതല്‍ 22 വരെ ആകെ 13,47,811 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ ആഴ്ചയിലാണ് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയത്. കഴിഞ്ഞ 19 ന് 3.55 ലക്ഷം പേര്‍ക്കും 20 ന് 2.7 ലക്ഷം പേര്‍ക്കും 22 ന് 2.8 ലക്ഷം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്‍ു.

Recommended Video

cmsvideo
More zika virus cases reported in kerala

ഒരു തുള്ളി പോലും പാഴാക്കാതെ വാക്സിൻ നൽകിയ സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ 10 ലക്ഷം കെട്ടികിടക്കുന്നുവെന്ന കേന്ദ്ര മന്ത്രിയുടെ വാദം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും വീണ ജോർജ് പറഞ്ഞു.

English summary
Union minister's statement baseless; Minister Veena George explains about kerala vaccine usage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X