ലക്ഷങ്ങള്‍ കോഴ, ക്ലാസുകള്‍ കല്ല്യാണ മണ്ഡപത്തില്‍!എസ്എന്‍ഡിപി നേതാവിന്റെ കോളേജിന് അംഗീകാരം റദ്ദാക്കി

  • By: Afeef Musthafa
Subscribe to Oneindia Malayalam

പൂഞ്ഞാര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ലക്ഷങ്ങള്‍ കോഴ വാങ്ങി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വഞ്ചിച്ച പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ അംഗീകാരം സര്‍വകലാശാല റദ്ദാക്കി. മൂന്ന് വര്‍ഷമായി കല്ല്യാണ മണ്ഡപത്തില്‍ ക്ലാസുകള്‍ നടത്തിയിരുന്ന കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ലാബുകളോ, മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയില്ലെന്ന കാരണത്താലാണ് അംഗീകാരം റദ്ദാക്കിയത്.

ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി വിവിധ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച കോളേജ് മാനേജ്‌മെന്റ് മൂന്ന് വര്‍ഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. കല്ല്യാണ മണ്ഡപത്തിന്റെ കെട്ടിടത്തിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കുട്ടികള്‍ക്ക് വേണ്ട ശുചിമുറി പോലും ഇവിടെ ഇല്ലായിരുന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

എസ്എന്‍ഡിപി മീനച്ചില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിയും, ബിഡിജെഎസ് നേതാവുമായ കെ എം സന്തോഷ് കുമാറാണ് കോളേജ് മാനേജ്‌മെന്റിന്റെ ചെയര്‍മാന്‍. അംഗീകാരം നഷ്ടപ്പെട്ടതോടെ ഭാവി അവതാളത്തിലായ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കഴിഞ്ഞ ദിവസം രാത്രി കോളേജ് ചെയര്‍മാനെയും തടഞ്ഞുവെച്ചിരുന്നു.

എസ്എന്‍ കോളേജ് മാനേജ്‌മെന്റ് എന്ന് തെറ്റിദ്ധരിപ്പിച്ചു...

എസ്എന്‍ കോളേജ് മാനേജ്‌മെന്റ് എന്ന് തെറ്റിദ്ധരിപ്പിച്ചു...

അഡ്മിഷന്‍ സമയത്ത് വന്‍തുക കോഴ വാങ്ങിയ പൂഞ്ഞാര്‍ എസ്എന്‍പി കോളേജ് മാനേജ്‌മെന്റ്, ഇത് എസ്എന്‍ ട്രസ്റ്റ് മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

മൂന്നു വര്‍ഷം ദുരിതം...

മൂന്നു വര്‍ഷം ദുരിതം...

മൂന്നു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച കോളേജ് പ്രവര്‍ത്തിച്ചിരുന്നത് കല്യാണ മണ്ഡപത്തിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ടോയ്‌ലെറ്റ് സൗകര്യങ്ങളോ, ലാബ്, ലൈബ്രറി തുടങ്ങിയവയൊന്നും ഇവിടെയുണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥികളുടെ ഭാവി?

വിദ്യാര്‍ത്ഥികളുടെ ഭാവി?

കോളേജിന്റെ നിജസ്ഥിതി മനസിലാക്കിയ സര്‍വകലാശാല കഴിഞ്ഞ ദിവസമാണ് അംഗീകാരം റദ്ദാക്കിയത്. എന്നാല്‍ അംഗീകാരം നഷ്ടമായതോടെ ഇവിടെ പഠിക്കുന്ന നൂറു കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കെട്ടിടം നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കി...

കെട്ടിടം നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കി...

അംഗീകാരം റദ്ദാക്കിയതോടെ ഭാവി അനിശ്ചിതത്വത്തിലായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോളേജ് മാനേജ്‌മെന്റ് ചെയര്‍മാനെ തടഞ്ഞുവെച്ചിരുന്നു. മെയ് മാസത്തിനകം പുതിയ കെട്ടിടം നിര്‍മ്മിക്കുകയും, അംഗീകാരം പുനസ്ഥാപിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ചെയര്‍മാനെ മോചിപ്പിച്ചത്.

എസ്എന്‍ഡിപി താലൂക്ക് സെക്രട്ടറി...

എസ്എന്‍ഡിപി താലൂക്ക് സെക്രട്ടറി...

ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി അംഗവും, എസ്എന്‍ഡിപി മീനച്ചില്‍ താലൂക്ക് യൂണിറ്റ് സെക്രട്ടറിയുമായ കെഎം സന്തോഷ്‌കുമാറാണ് കോളേജ് മാനേജ്‌മെന്റിന്റെ ചെയര്‍മാന്‍.

English summary
MG university cancelled a self financing college's affiliation.
Please Wait while comments are loading...