ആരോഗ്യപരമായ സ്ത്രീപുരുഷ ബന്ധങ്ങളില്‍ വിശ്വസിക്കുന്നു;എസ്എഫ്‌ഐക്കാരുണ്ടെങ്കില്‍ നടപടിയെന്ന്...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികളെയും യുവാവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ സദാചാര ഗുണ്ടകളെന്ന് മുദ്ര കുത്താന്‍ നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കില്ലെന്നും, എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും വിജിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ആരോഗ്യപരമായ സ്ത്രീ പുരുഷ ബന്ധങ്ങളിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐ. സദാചാര ഗുണ്ടായിസത്തിന്റെ മറവില്‍ എവിടെയൊക്കെ പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിട്ടുണ്ടോ അവിടെയെല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയത് എസ്എഫ്‌ഐയാണെന്നും വിജിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

mvijin

ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ആദ്യമായി മെമ്പര്‍ഷിപ്പ് നല്‍കിയ പ്രസ്ഥാനം എസ്എഫ്‌ഐയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടായ സദാചാര ക്രൂരതകള്‍ തുറന്നുകാട്ടുന്ന പ്രതിഷേധ കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐയെന്നും പോസ്റ്റിലുണ്ട്. അപരാധികളെ സംരക്ഷിക്കുകയോ നിരപരാധികളെ ക്രൂശിലേറ്റുകയോ ചെയ്യുന്നത് തങ്ങളുടെ രീതിയില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

English summary
SFI State Secretary M Vijin's facebook post on University college issue.
Please Wait while comments are loading...