കാട്ടുപന്നികള്‍ക്ക് അജ്ഞാത രോഗമോ? മലയോര മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നു; കാരണമറിയാതെ അധികൃതര്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലയോര മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നതില്‍ പകച്ച് അധികൃതര്‍. വനമേഖലയോട് അടുത്തു താമസിക്കുന്നവര്‍ ഭീതിയിലാണ്. കാരണം സ്ഥിരീകരിക്കാന്‍ ഇതുവരെ വനം വകുപ്പിനോ, മൃഗസംരക്ഷണ വകുപ്പിനോ സാധിച്ചിട്ടില്ല. അമരമ്പലം, ചോക്കാട്, കാളികാവ് തുടങ്ങിയ പഞ്ചായത്തുകളിലാണ് കാട്ടുപന്നികള്‍ കൂട്ടതോടെ ചാവുന്നത്.

'ബംഗാളികള്‍' കേരളത്തിലേക്ക് വെറുതെ വന്നതല്ല; കൃത്യമായ കാരണമുണ്ട്!! അറബികളുടെ രോഗംതന്നെ

വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ പോലും പന്നികള്‍ ചാവുന്നുണ്ട്. പകല്‍ സമയങ്ങളില്‍ പോലും ക്ഷീണിതരായ കാട്ടുപന്നികള്‍ നാട്ടിന്‍പുറങ്ങളില്‍ എത്തി ചാവുകയാണ്. വലിയ പന്നികളും, ചെറിയ പന്നികളും കൂട്ടത്തിലുണ്ട്. എന്നാല്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നതിനുള്ള കാരണം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു വനംവകുപ്പ് അധികൃതര്‍ പറയുന്നു.

photoംം

                             അമരമ്പലത്ത് ചത്ത കാട്ടുപന്നി.

വനപ്രദേശത്തോട് ചേര്‍ന്നുള്ള മിക്ക ജനവാസ കേന്ദ്രങ്ങളിലും കാട്ടുപന്നികള്‍ ചത്ത് കിടന്ന് ദുര്‍ഗന്ധം വമിക്കുന്നത് കാരണം ജനങ്ങളും പ്രയാത്തിലാണ്. കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്ത് പൊന്തിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പന്നികളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനോ ശാസ്ത്രീയമായി സംസ്‌കരിക്കാനോ തയ്യാറാവുന്നില്ലെന്ന പരാതിയുണ്ട്.


സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും മറ്റും എത്തി ചാവുന്ന പന്നികളെ സംസ്‌കരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവരെ അറിയിച്ചാല്‍ പന്നികള്‍ ചത്തതിനുള്ള കാരണം ഭൂമി ഉടമ പറയേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും സംസ്‌കരിക്കുന്നുണ്ട്. പന്നികള്‍ക്ക് അജ്ഞാത രോഗമാണെന്ന് പരന്നതോടെ നാട്ടിന്‍ പുറങ്ങളില്‍ ഭീതി പരന്നിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം പടരുമോ എന്ന പേടിയും മലയോര നിവാസികളെ അലട്ടുന്നു. കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നത് കണ്ടെത്തി മലയോര നിവാസികളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെആവശ്യം.

English summary
Unknown reason behind death of wild boar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്