കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 35 വയസ് തോന്നിക്കുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തീവണ്ടിയില്‍ നിന്നും തെറിച്ച് വീണതിന്റെ ആഘാതത്തില്‍ തലക്ക് മുറിവ് പറ്റിയതിനാലാണ് മരണപെട്ടതെന്ന് പൊലീസ് സംശയിക്കുന്നു.

death

തോമസ് ചാണ്ടി പുറത്തേക്ക്.. കുരുക്ക് മുറുക്കി നിയമോപദേശം, ഇനി പിണറായിക്കും രക്ഷിക്കാനാവില്ല!

ബേക്കല്‍ പൊലീസ് എസ്.ഐ ദിനേശും സോമയ്യരും സ്ഥലത്തെത്തി അന്വേഷണം നടത്തി. നീല പാന്റും, മൂര്‍ത്തി കല്ലായി എന്ന കോഴിക്കോട് ഉള്ള തയ്യല്‍ സ്ഥാപനത്തില്‍ തുന്നിയ റോസ് ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കാസര്‍കോട് ആശുപത്രിയിലേക്ക് മാറ്റി.

English summary
unkown person dead body found under kalanadu over bridge

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്