'ഭാഗ്യക്കുറി'ക്കാർക്ക് ഭാഗ്യമില്ലാത്ത ദിനങ്ങളോ; ആരും കാണും ഇവരുടെ കണ്ണീർ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികൾ ദുരിതത്തിൽ.കൊവിഡ് രോഗവ്യാപനവും ലോക്ഡൗണും ജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തി. ലോട്ടറി സമ്മാനത്തുക വർധിപ്പിച്ചും ക്ഷേമനിധി വഴി സഹായം ഉറപ്പാക്കിയും തങ്ങളെ ക്കൂടി സർക്കാർ ചേർത്തു പിടിക്കണമെന്നാണ് ഇവരുടെ ആവശ്യം.സർക്കാർ സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണിവർ.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിനു പുറമേ രണ്ടാം ലോക്ഡൗണും ലോട്ടറി വില്പനയെ സാരമായി തന്നെ ബാധിച്ചു. പലരുടെയും കുടുംബങ്ങൾ പ്രതിസന്ധിയിലും തീരാദുരിതത്തിലുമായി. സർക്കാർ നൽകിയ ഭക്ഷ്യ കിറ്റു കൊണ്ട് മാത്രം ജീവിതം കഴിച്ചുകൂട്ടിയാണ് പലരും മുന്നോട്ട് പോയത്.
എന്നാൽ, ഇക്കാലയളവിൽ ഇത്തരക്കാർക്ക് ലോട്ടറി വകുപ്പിൽ നിന്ന് ഒരു തരത്തിലുമുള്ള സഹായവും ലഭിച്ചില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.സമ്മാനത്തുക വർധിപ്പിച്ചും ടിക്കറ്റ് തുക ഉയർത്തിയും ഇതിന് പരിഹാരം കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ക്ഷേമനിധി വഴി സഹായം ഉറപ്പാക്കുകയും ചെയ്യണമെന്നും ലോട്ടറി കച്ചവടക്കാരൻ കൂടിയായ ദിനേശ് പറയുന്നു.

കൊവിഡ് വ്യാപന തോതിൽ ചെറിയ ശമനമായതോടെയാണ് എല്ലാ മേഖലയും പടിപടിയായി തുറക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ അവശ്യ സർവീസുകൾക്ക് പുറമേ ലോട്ടറി വില്പനയ്ക്കും സർക്കാർ കഴിഞ്ഞ ദിവസം അനുവാദം നൽകിയിരുന്നു.
Recommended Video
എന്നാൽ, രോഗവ്യാപന തോത് ഉയർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ ലോട്ടറി വിൽപ്പനക്ക് അനുമതി നൽകിയിട്ടില്ല. ഇവിടങ്ങളിൽ നിയന്ത്രണങ്ങളോടെയാണ് അവശ്യസർവീസുകൾ പ്രവർത്തിക്കുന്നത്.ക്രിട്ടിക്കൽ കണ്ടയ്ൻമെൻറ് സോണുകളിൽ പെട്ട ലോട്ടറി തൊഴിലാളികൾക്ക് പ്രത്യേക സഹായം നൽകണമെന്നും ദുരിതമനുഭവിക്കുന്നവർക്ക് സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications