Get Updates
Get notified of breaking news, exclusive insights, and must-see stories!

'തീർത്തും അപലപനീയം , ചെയ്തത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ'; ബാലയ്ക്കെതിരെ ക്യാമറാമാൻ

കൊച്ചി: പ്രതിഫല വിഷയത്തിൽ നടൻ ബാലയുടെ ആരോപണങ്ങളെ തള്ളി 'ഷെഫീഖിന്റെ സന്തോഷം' സിനിമയുടെ സംവിധായകൻ അനൂപ് പന്തളം രംഗത്തെത്തിയിരുന്നു. തനിക്ക് പ്രതിഫലം ലഭിച്ചിരുന്നുവെന്നും അനാവശ്യ വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴിതാ ബാലയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് സിനിമയുടെ ക്യാമറാമാൻ എൽദോ ഐസകും.

തനിക്ക് പുറമെ കാമറാമാനും പ്രതിഫലം നൽകിയില്ലെന്ന് ബാല ആരോപിച്ചിരുന്നു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് മലയാളം ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിനിടെ എൽദോ ഐസകിനെ ബാല ഫോൺ വിളിക്കുകയും അത് പ്രേക്ഷകരെ കേൾപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചെല്ലാം മറുപടി നൽകുകയാണ് അദ്ദേഹം. വായിക്കാം

ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി

നമസ്കാരം...കുറച്ചു മണിക്കൂർകളായി ഷെഫീക്കിന്റെ സന്തോഷം എന്നാ സിനിമയുമായി ബദ്ധപ്പെട്ട് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന എന്റെ ഫോൺ സംഭാഷണം ഒരു ചാനലിനോ, ഓൺലൈൻ മീഡിയക്കോ കൊടുത്ത ഇന്റർവ്യൂവിന്റെ ഭാഗമായിട്ടുള്ളത് അല്ല... എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്... എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്.

അടുത്ത സ്നേഹിതരും പ്രിയപ്പെട്ടവരും ആണ്


സിനിമ വ്യവസായത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഞാൻ മനപൂർവമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാൻവേണ്ടിയും നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. സിനിമാട്ടോഗ്രാഫർ എന്ന നിലയിൽ എന്റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം.
ആയതിനാൽ തന്നെ ഈ സിനിമയുടെ മുന്നണിയിൽ പ്രവർത്തിച്ചവരും പിന്നണിയിൽ പ്രവർത്തിച്ചവരും എന്റെ അടുത്ത സ്നേഹിതരും പ്രിയപ്പെട്ടവരും ആണ്.

പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തിൽ


ഒരു കുടുംബത്തിനകത്ത് എന്നതുപോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തിൽ മനസ്സ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. 30 ദിവസം കേരളത്തിൽ ഷൂട്ട്‌ പ്ലാൻ ചെയ്ത ഷെഫീക്കിന്റെ സന്തോഷം എന്നാ സിനിമ 21 ദിവസം കൊണ്ട് ഞങ്ങൾ പൂർത്തീകരിച്ചിരുന്നു. എന്റെ മുൻ സിനിമകളും ഇത്തരത്തിൽ തന്നെ ഷെഡ്യൂൾ പ്ലാൻ ചെയ്ത ദിവസങ്ങൾക്കു മുൻപ് തീർത്തിട്ടുള്ളതാണ്. മുൻപും പറഞ്ഞു ഉറപ്പിച്ചിട്ടുള്ള പ്രതിഫലത്തിൽ നിന്നും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുമുണ്ട്.

പ്രൊഡക്ഷന്റെ ചിലവിൽ


ഈ സിനിമയുടെ ആവശ്യങ്ങൾക്ക് അല്ലാതെ പ്രൊഡക്ഷന്റെ ചിലവിൽ ഒരു ദിവസം പോലും യാത്ര ചെയ്യുകയോ ഹോട്ടലിൽ താമസിക്കുകയോ ചെയ്തിട്ടില്ല. ബാലയുടെ ഇന്റർവ്യൂന് ശേഷം വസ്തുതാ വിരുദ്ധമായ പല പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. തീർത്തും അപലപനീയം എന്നേ പറയാൻ സാധിക്കു... ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നു', എന്നായിരുന്നു എൽദോ പറഞ്ഞത്.

 പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നാണ്


ഉണ്ണി മുകുന്ദൻ നിർമ്മിച്ച 'ഷെഫീഖിന്റെ സന്തോഷം' എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് ഉണ്ണി പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നാണ് ബാല ആരോപിച്ചത്. ഉണ്ണി താൻ ഉദ്ദേശിച്ചപോലൊരു ആളല്ലെന്നും കോടികൾ ലാഭം ഉണ്ടായിട്ടും പ്രതിഫലം നൽകാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ബാലയുടെ ആരോപണം. സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരെ താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബാല. പ്രതിഫലം നൽകാത്തത് സംബന്ധിച്ച് താൻ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ അറിയിച്ചിരുന്നുവെന്നും പരാതി എഴുതി നൽകാനാണ് ആവശ്യപ്പെട്ടത് എന്നായിരുന്നു ബാല പറഞ്ഞത്.അതേസമയം ബാലയ്ക്കെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.ഉണ്ണിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ബാല സിനിമ ചെയ്തതെന്നും പ്രതിഫലം വേണ്ടെന്നാണ് ബാല പറഞ്ഞതെന്നുമായിരുന്നു അണിയറ പ്രവർത്തകർ വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+