കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചു: സിപിഐ നേതാവിന്റെ കട കത്തിച്ചതായി ആരോപണം

Google Oneindia Malayalam News

മലപ്പുറം: ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു സായി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ചിത്രത്തെ ചുറ്റിപ്പറ്റി ചില വിവാദങ്ങളും ശക്തമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ കാർഡില്‍ ആർ എസ് എസ് സർസംഘചാലക് മോഹന്‍ ഭാഗവതിന് നന്ദി പ്രകടിപ്പിച്ചതും മാളികപ്പുറം സമാജത്തിന്റെ സിനിമയാണെന്നുമുള്ള സന്ദീപ് വാര്യറുടെ പരാമർശവുമായിരുന്നു വലിയ രീതിയില്‍ ചർച്ചയായത്. ഇതിനിടയില്‍ തന്നെയാണ് സിനിമയെ അനുകൂലിച്ചതന് മലപ്പുറത്ത് സി പി ഐ പ്രവർത്തകന് നേരെ ആക്രമണം നടന്നുവെന്ന ആരോപണവും ഉണ്ടാവുന്നത്.

ദിലീപിന് നാക്കില്‍ ശനി, അകത്താവും; മോഹന്‍ലാല്‍ മന്ത്രിയാവും, ഞെട്ടിക്കുന്ന പ്രവചനവുമായി സ്വാമിദിലീപിന് നാക്കില്‍ ശനി, അകത്താവും; മോഹന്‍ലാല്‍ മന്ത്രിയാവും, ഞെട്ടിക്കുന്ന പ്രവചനവുമായി സ്വാമി

'മാളികപ്പുറം' സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തിൽ പങ്കുവെച്ച മലപ്പുറം എരമംഗലം സ്വദേശി സി പ്രഗിലേഷിന്റെ സ്ഥാപനത്തിനെതിരെയാണ് ആക്രമണം. മാളികപ്പുറം സിനിമയെ അനുകൂലിച്ചതിന്റെ പേരിലാണ് ആക്രമണമെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമാണ് പ്രഗിലേഷ്.

malika

പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരേയാണ് ആക്രമണമുണ്ടായത്. ലൈറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾ, ക്ഷേത്രോത്സവങ്ങൾക്കായി തയ്യാറാക്കിയ സ്വാഗതബോർഡുകളുമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തകർക്കപ്പെട്ടത്. തിങ്കളാഴ്‌ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്.

ബിഗ് ബോസിന് മുമ്പായിരുന്നെങ്കില്‍ അവർ എന്നെ വിളിക്കില്ല: വലിയ നേട്ടത്തെക്കുറിച്ച് കുട്ടി അഖില്‍ബിഗ് ബോസിന് മുമ്പായിരുന്നെങ്കില്‍ അവർ എന്നെ വിളിക്കില്ല: വലിയ നേട്ടത്തെക്കുറിച്ച് കുട്ടി അഖില്‍

വെള്ളിയാഴ്ച തിയേറ്ററില്‍ നിന്നും പടം കണ്ടിറങ്ങിയതിന് പിന്നാലെ സിനിമയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്റില്‍ വലിയ രീതിയില്‍ വിമർശനങ്ങളും നടന്നു. ഇതിന് പിന്നാലെയാണ് കടയ്ക്ക് നേരേയുള്ള ആക്രമണം. സി.പി.ഐ. പ്രവർത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമാണ് പ്രഗിലേഷ്.

പ്രഗിലേഷിന്റെ പരാതിയില്‍ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി താലൂക്ക് മാധ്യമ കൂട്ടായ്‍മ ആവ്സയപ്പെട്ടു. അതേസമയം സംഭവത്തിന് പിന്നാലെ പ്രഗിലേഷ് പങ്കുവെച്ച പോസ്റ്റ് പങ്കുവെച്ച് നിരവധിയാളുകളും മുന്നോട്ട് വന്നിട്ടുണ്ട്.

മാളികപ്പുറം സിനിമ നല്ലതെന്നു പരാമർശിച്ചതിനാണ് ...
എഫ്ബിയിൽ നമ്മൾ ചർചകളും അഭിപ്രായങ്ങളും പങ്കുവെക്കൽ പതിവാണ്. പക്ഷെ ഇങ്ങനാവുംന്ന് കരുതിയില്ലെന്നാണ് പ്രഗിലേഷ് വ്യക്തമാക്കുന്നത്.

'': കട കത്തിക്കുമെന്ന് ഒരു പോലീസുകാരൻ ഭീഷണിപ്പെടുത്തി.
: ഇന്ന് തന്നെ കണക്ക് തീർക്കുമെന്ന് സൈബർ പോരാളി.
: ഞാൻ നാടിന് ശാപം പിഴുതുകളയുമെന്ന് നിരീശ്വര സംഘത്തിലെ ഒരാൾ .
മദ്യത്തിന്റെയും മയക്കുമരുന്നിന്റേയോ പിൻബലത്തിലാവാം ചെയ്തതെങ്കിലും തെളിവോടെ ഡിജിപിക്ക് പരാതി നൽകും.
സിസിടിവി ദൃശ്യങ്ങൾ തെളിയുമെന്ന പ്രതീക്ഷയോടെ .
തെളിയിക്കാൻ ഏതറ്റം വരെയും''- എന്നായിരുന്നു പ്രഗിലേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

English summary
Unnimukundan's movie 'Malikappuram' was praised: Allegedly that CPI leader's shop was burnt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X