കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു വാക്കും നിരോധിച്ചിട്ടില്ല..ഇതൊന്നും പുതിയ കാര്യമല്ല';വിശദീകരണവുമായി സ്പീക്കർ

Google Oneindia Malayalam News

ദില്ലി; പാർലമെന്റിൽ 65 വാക്കുകൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്സഭ സ്പീക്കർ ഓം ബിർള. പാർലമെന്റിൽ ഒരു വാക്കം നിരോധിച്ചിട്ടില്ലെന്നും സഭയുടെ റെക്കോഡുകളിൽ മുൻ കാലങ്ങളിൽ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കുക മാത്രമാണ് ചെയ്തതെന്നും ഓം ബിർള പറഞ്ഞു.

om-birla-1581060382-1

നേരത്തെ ഇത്തരം അൺപാർലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. പേപ്പർ വേസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇത്തവണ ആദ്യമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തത്, ഓം ബിർള പറഞ്ഞു.

1,100 പേജുള്ള ഈ നിഘണ്ടു (അൺപാർലമെന്ററി പദങ്ങൾ അടങ്ങുന്ന) അവർ (പ്രതിപക്ഷക്കാർ) വായിച്ചിട്ടുണ്ടോ? ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിൽ തെറ്റിധാരണ പരത്താൻ ശ്രമിക്കില്ലായിരുന്നു. 1954, 1986, 1992, 1999, 2004, 2009, 2010 എന്നീ വർഷങ്ങളിളില്ലെല്ലാം ഇത്തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതൊന്നും പുതിയ കാര്യമല്ല. സന്ദർഭവും അംഗങ്ങൾ ഉന്നയിച്ച എതിർപ്പും കണക്കിലെടുത്താണ് വാക്കുകൾ ഒഴിവാക്കിയത്. ഒഴിവാക്കിയ വാക്കുകൾ പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്നവയല്ലെന്നും അദ്ദേഹം പറഞ്ഞു.

യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംഎൽഎ;ഡികെയുടെ വിശ്വസ്ത..ഇത് തന്ത്രമോ? ചർച്ചയെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംഎൽഎ;ഡികെയുടെ വിശ്വസ്ത..ഇത് തന്ത്രമോ? ചർച്ച

അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്ക്. അതേസമയം കേന്ദ്ര നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിനെ ഉപയോഗിക്കുന്ന എല്ലാ വാക്കുകളും അൺ പാർലമെന്ററിയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ഇന്ത്യയുടെ പുതിയ ഡിക്ഷണറി എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പാടില്ലാത്ത വാചകത്തിന് ഉദാഹരണമായി 'തന്റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോൾ ജൂംലജീവിയായ ഏകാധിപതി മുതലക്കണ്ണീർ പൊഴിച്ചു' എന്നും പരിഹാസ രൂപേണ രാഹുൽ ട്വീറ്റ് ചെയ്തു.

ണമൂൽ നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മൊയ്ത്രയും സർക്കാറിനെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.അണ്‍പാര്‍ലമെന്‍ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്‍റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്നായിരുന്ന എംപി കെ സുധാകരന്റെ പരിഹാസം. ജന മനസ്സില്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയും. അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ പട്ടികയില്‍ ഈ രണ്ടു പദങ്ങൾ കൂടി ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യം നേർത്ത് നേർത്ത് വരുന്നു എന്ന അനുമാനങ്ങൾക്കാണ് ഈ ഏകപക്ഷീയ നിലപാടുകൾ അടിവരയിടുന്നതെന്നായിരുന്നു ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിച്ചു.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളുംബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Unparliamentry word; no words banned says speaker om birla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X