'ലവ് ജിഹാദ്': കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയെന്ന് യോഗി ആദിത്യനാഥ്
കാസര്‍കോട്: കേരളത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ലവി ജിഹാദെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ ലവ് ജിഹാദിനെതിരെ ശക്തമായ നിയമം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ലവ് ജിഹാദിനെതിരെ നിയമമില്ല. ലവ് ജിഹാദുണ്ടെന്ന് കോടതി പറഞ്ഞതാണ് എന്നിട്ടും ഇവിടുത്തെ സര്‍ക്കാരുകള്‍ ഉറങ്ങുകയായിരുന്നെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര കാസര്‍കോട്ട് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സര്‍ക്കിരിന് ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് യാതൊരു ചിന്തയുമില്ലെന്നും യോഗി പറഞ്ഞു. കേരളത്തിനും രാജ്യത്തിനും അപകടകരമായ കാര്യങ്ങളില്‍ ഇവിടുത്തെ മാറിവരുന്ന സര്‍ക്കാരുകള്‍ മൗനം പാലിക്കുകയാണ്. അതിനാല്‍ തന്നെ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണമെന്നും ബിജെപി കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജനനന്‍മക്കായി ഒന്നും ചെയ്‌തിട്ടില്ല. ശബരിമലയുടെ കാര്യത്തില്‍ ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായാണ് ഇടത് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും യോഗി ആദിത്യ നാഥ് ആരോപിച്ചു.

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര സമാപിക്കുന്നത് മാര്‍ച്ച് 5നാണ്. കണ്ണൂരില്‍ കേന്ദ്രമന്ത്രി വികെ സിങ്,കോഴിക്കോട്ട് ദേവേന്ദ്ര ഫഡ്‌നാവിസ്,മലപ്പുറത്ത് ഷാനവാസ് ഹുസൈന്‍, തൃശൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എറണാകുളത്ത് ധനമന്ത്രി നിര്‍മല സീതാരാമന്‍, കോട്ടയത്ത് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി,ാലപ്പുഴയില്‍ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ,പത്തനംതിട്ടയില്‍ ബിജെപി അഖിലേന്ത്യാ സെക്രട്ടറി മീനാക്ഷി ലേഖി. പാലക്കാട് നടി ഖുശ്‌ബു സുന്ദര്‍ എന്നിവര്‍ പങ്കെടുക്കും.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
കേരളത്തിലെത്തുന്നുവെന്നറിയിച്ച യോഗി ആദിത്യനാഥ് മലയാളത്തില്‍ ട്വീറ്റും ചെയ്‌തിരുന്നു. കേരളത്തിന് എന്റെ നമസ്‌കാരം, ശങ്കരാചാര്യന്റേയും ശ്രാനാരയണ ഗുരുവിന്റേയും പുണ്യ ഭൂമിയില്‍ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന ബിജെപി വിജയയാത്രയില്‍ ഞാന്‍ നിങ്ങളോടൊപ്പം പങ്കുചേരുന്നുവെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്
മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം












Click it and Unblock the Notifications