• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി കാത്തിരുന്നോളു..! അടുത്ത ഇര നിങ്ങളാണ്; ജെഡിയു വ‍‍ഞ്ചിക്കുമെന്ന മുന്നറിയിപ്പുമായി കുശ്വാഹ

cmsvideo
  ബിജെപിക്ക് മുന്നറിയിപ്പുമായി കുശ്വാഹ

  പാറ്റ്ന: റെക്കോര്‍ഡ് ഭൂരിപക്ഷം നേടി തുടര്‍ച്ചായ രണ്ടാം തവണയും അധികാരത്തിലെത്തിയ എന്‍ഡിഎയില്‍ ആദ്യ പൊട്ടിത്തെറിക്ക് തുടക്കമിട്ടത്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറില്‍ അര്‍ഹിച്ച പ്രധാനം ലഭിച്ചില്ലെന്ന് ആരോപിച്ച ജെഡിയു മന്ത്രിസഭയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്പോരും തുടങ്ങി.

  അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി: മോദി വിരുദ്ധതയുമായി അന്തസ്സ് കളയരുതെന്ന് അബ്ദുള്ളക്കുട്ടി

  വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തി ബിഹാറിലെ ജെഡിയു- ബിജെപി ബന്ധത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ജെഡിയുവിനെക്കുറിച്ച് ബിജെപിക്ക് മുന്നറിയിപ്പുമായി ആര്‍എല്‍എസ്പി നേതാവായ ഉപേന്ദ്രകുശ്വാഹ രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

  ഏതുസമയവും

  ഏതുസമയവും

  ജെഡിയുവില്‍ നിന്നും അവരുടെ നേതാവ് നിതീഷ് കുമാറില്‍ നിന്നും ഏതുസമയവും തിരിച്ചടി പ്രതീക്ഷിച്ചിരുന്നോളാനാണ് എന്‍ഡിഎയിലെ മുന്‍ സഖ്യകക്ഷിയായിരുന്ന രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

  രണ്ടാമത്തെ ഇര

  രണ്ടാമത്തെ ഇര

  ജെഡിയു നേതാവ് നിതീഷ് കുമാറിന്‍റെ വഞ്ചനയുടെ രണ്ടാമത്തെ ഇരയായിരിക്കും ബിജെപി. ജനവിധിയെ മാനിക്കാത്ത നേതാവാണ് നീതിഷ് കുമാറെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അക്കാര്യം ഞാന്‍ ബിജെപിയെ ഒര്‍മിപ്പിക്കുകയാണ്. ജെഡിയുവിന്‍റെ അടുത്ത ഇര നിങ്ങളായിരിക്കുമെന്നും ഉപേന്ദ്ര കുശ്വാഹ പറ‍ഞ്ഞു.

  സഖ്യകക്ഷികളെ വഞ്ചിക്കുക

  സഖ്യകക്ഷികളെ വഞ്ചിക്കുക

  സഖ്യകക്ഷികളെ വഞ്ചിക്കുക എന്നത് നിതീഷ് കുമാറിന്‍റെ മുമ്പേ തന്നെയുള്ള ശൈലിയാണ്. ജനവിധിയെപ്പോലും അദ്ദേഹം വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്‍റെ വഞ്ചനയക്ക് ഇരയാകാത്തവര്‍ കുറവാണ്. അടുത്തത് ബിജെപിയുടെ ഊഴമാണെന്ന് മാത്രം കാത്തിരുന്നോളൂ. ഒട്ടും വൈകാതെ ഒരു നടപടി പ്രതീക്ഷിക്കാമെന്നും കുശ്വാഹ കൂട്ടിച്ചേര്‍ത്തു.

  പരിശോധനകള്‍ നടത്തും

  പരിശോധനകള്‍ നടത്തും

  ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്കും മഹാസഖ്യത്തിനും ബീഹാറില്‍ നേരിട്ട തിരിച്ചടിയേക്കുറിച്ച് വിശദമായ പരിശോധനകള്‍ നടത്തും. ബിജെപിയില്‍ നിന്നുള്ള ചില ഗൂഢാലോചന മനസ്സിലാക്കുന്നതില്‍ നിന്നും തങ്ങള്‍ പരാജയപ്പെട്ടുവെന്നും ഉപേന്ദ്ര കുശ്വാഹ അഭിപ്രായപ്പെട്ടു.

  ബിഹാര്‍ എന്‍ഡിഎ

  ബിഹാര്‍ എന്‍ഡിഎ

  അതേസമയം ഒന്നിലേറെ കേന്ദ്രമന്ത്രി പദവി ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ അതൃപ്തി ബിഹാര്‍ എന്‍ഡിഎയിലും പ്രശ്നങ്ങല്‍ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപാര്‍ട്ടികളും നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പരസ്പരം പങ്കെടുക്കാതെ ജെഡിയുവും ബിജെപിയും വിട്ടുനിന്നു.

  ഒരു പദവി മാത്രം

  ഒരു പദവി മാത്രം

  ബിജെപി പങ്കെടുക്കാത്ത ജെഡിയുവിന്‍റെ ഇഫ്താര്‍ വിരുന്നില്‍ ആര്‍ജെഡി സഖ്യക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതിന്‍ റാം മാഞ്ചി പങ്കെടുത്തതും ചര്‍ച്ചയായി. എട്ട് ജെഡിയു മന്ത്രിമാരെ ഉള്‍പ്പെടുത്തി ബീഹാര്‍ മന്ത്രിസഭ ഇന്നലെ വികസിപ്പിച്ചപ്പോള്‍ ബിജെപിക്കായി ഒരു പദവി മാത്രമാണ് പാര്‍ട്ടി നീക്കി വെച്ചത്.

  ഭാഗമാവില്ല

  ഭാഗമാവില്ല

  ലോക്‌സഭയില്‍ 16 എംപിമാരുള്ള ജെഡിയുവിന് മറ്റ് സഖ്യകക്ഷികള്‍ക്ക് സമാനമായി ഒരു മന്ത്രിസ്ഥാനമാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന് നിതീഷ് കുമാര്‍ നിലപാടെടുത്തത്. സമവായത്തിന് ബിജെപിക്ക് ശ്രമിച്ചെങ്കിലും നിതീഷ് വഴങ്ങിയില്ല.

  ആനുപാതികമായ സ്ഥാനം

  ആനുപാതികമായ സ്ഥാനം

  എന്‍ഡിഎയില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുള്ള മൂന്നാമത്തെ പാര്‍ട്ടിയാണ് ജെഡിയു. ഞങ്ങള്‍ക്ക് ആനുപാതികമായ സ്ഥാനമാണ് വേണ്ടത്. ഭാവിയില്‍ ഇനി മന്ത്രിസഭയിലേക്ക് ക്ഷണമുണ്ടായാലും സ്വീകരിക്കേണ്ടെന്നും ഒരു മന്ത്രിസ്ഥാനം എന്ന വാഗ്ദാനം പാര്‍ട്ടി യോഗത്തില്‍ എല്ലാ അംഗങ്ങളും തള്ളിക്കളയുകയായിരുന്നെന്നും നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

  കുഴപ്പങ്ങളൊന്നും ഇല്ല

  കുഴപ്പങ്ങളൊന്നും ഇല്ല

  എൻഡിഎയിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നും നിതീഷ് കുമാർ തന്നെയാണ് ബിഹാറിലെ എന്‍ഡിഎ നേതാവ് എന്നും വ്യക്തമാക്കി ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാനും രംഗത്തെത്തി. സംസ്ഥാനത്ത് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്നും സര്‍ക്കാറിന് യാതൊരു ഭീഷണിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  English summary
  upendra kushwaha against nitish kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X