മംഗളൂരുവില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഉപ്പള, മഞ്ചേശ്വരം സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മംഗളൂരു: മംഗളൂരു നഗരത്തിലെ കൊട്ടാര ചൗക്കിയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തുന്ന യുവാവിനെ കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഉപ്പള, മഞ്ചേശ്വരം സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ പി കെ ശ്രീജിത്(25), മഞ്ചേശ്വരം കുഞ്ചത്തൂരിലെ സന്ദേശ് കൊട്ട്യന്‍(23), മംഗളൂരു പട്ടീല്‍ സ്വദേശികളും സഹോദരങ്ങളുമായ ധനൂഷ് പൂജാരി(23), കിഷന്‍പൂജാരി(21) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു വർഷത്തിനു ശേഷം ഒരു മേശയുടെ ഇരു വശങ്ങളിൽ ഇരുകൊറിയകൾ, ചർച്ചക്ക് ഇനി മണിക്കൂറുകൾ മാത്രം!

കൊട്ടാര ചൗക്കിയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തുന്ന ബഷീറിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. സിറ്റി പൊലീസ് കമ്മീഷണര്‍ ടി.ആര്‍ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെതിരെ കാസര്‍കോട്ട് ആറും ഉള്ളാളില്‍ ഒരു കേസും ഉണ്ട്. സന്ദേശ് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കേസില്‍ പ്രതിയാണ്.

arrest

കാട്ടിപ്പള്ളയില്‍ ദീപക് റാവു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബഷീര്‍ ചികിത്സയിലാണ്.

English summary
Uppala manjeshwaram natives arrested for attacking youth in mangalore

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്