Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുകള്‍ക്ക് വേറെ പണിയില്ലേ... വെറുതെ വിമര്‍ശിക്കുന്നു.... ഊര്‍മിള ഉണ്ണിയുടെ ന്യായീകരണം!!

ഊര്‍മിള ഉണ്ണി ന്യായീകരണവുമായി രംഗത്ത്

Recommended Video

cmsvideo
    മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊഞ്ചിക്കുഴഞ്ഞ് ഊര്‍മിള ഉണ്ണിക്ക് പണി കിട്ടി | Oneindia Malayalam

    കൊച്ചി: നടന്‍ ദിലീപിനെ താരംസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഏറ്റവുമധികം വിമര്‍ശനം കേട് നടിയായിരുന്നു ഊര്‍മിള ഉണ്ണി. എന്തിനേറെ പറയുന്നു ദിലീപിനെ തിരിച്ചെടുക്കാനുള്ള കാര്യം തന്നെ എടുത്തിട്ടത് ഊര്‍മിള ഉണ്ണിയായിരുന്നു. കഴിഞ്ഞ ദിവസം ഈ സംഭവം മാധ്യമപ്രവര്‍ത്തകരോട് അവരോട് ചോദിച്ചപ്പോഴുണ്ടായ മറുപടിയാണ് ഇപ്പോള്‍ കത്തിനില്‍ക്കുന്നത്. നിങ്ങള്‍ ഓണസദ്യയെ കുറിച്ച് ചോദിക്കൂ എന്നായിരുന്നു ഊര്‍മിളയുടെ മറുപടി. ഇതിനെതിരെ വമ്പന്‍ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. നടി പൊട്ടന്‍ കളിക്കുകയാണ് എന്നായിരുന്നു വിമര്‍ശനം. ആ വീഡിയോ കണ്ടാല്‍ ആരും അങ്ങനെ പറഞ്ഞു പോകും എന്നതാണ് വാസ്തവം.

    എന്നാല്‍ പറഞ്ഞ കാര്യത്തില്‍ തിരുത്തലിനൊന്നും അവര്‍ തയ്യാറായിട്ടില്ല. പോരാത്തതിന് പുതിയ ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു സ്ത്രീയാണെന്ന പരിഗണന പോലും ആരും തനിക്ക് തന്നില്ലെന്നാണ് അവര്‍ പറയുന്നത്. എന്ത് പറയാന്‍ എന്നിട്ടും നടി ആക്രമിക്കപ്പെട്ട കേസില്‍ സ്വന്തമായി അഭിപ്രായം അവര്‍ പറഞ്ഞിട്ടില്ല. രണ്ടുപേര്‍ക്കും ഒപ്പമാണ് എന്നായിരുന്നു ഊര്‍മിളയുടെ വാദം.

    ആളുകള്‍ക്ക് വേറെ പണിയൊന്നുമില്ലേ

    ആളുകള്‍ക്ക് വേറെ പണിയൊന്നുമില്ലേ

    തന്റെ പരാമര്‍ശം വഴി ചിലര്‍ തന്നെ തെറ്റുകാരിയായി ചിത്രീകരിക്കുകയാണെന്നും അതില്‍ വിഷമമുണ്ടെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് ചിലര്‍ തന്നെ കടന്നാക്രമിച്ചതെന്നും അവര്‍ പറഞ്ഞു. ഈ വിമര്‍ശനങ്ങളൊക്കെ കാണുമ്പോള്‍ താന്‍ ചിന്തിക്കുന്നത് ഇവര്‍ക്കൊന്നും വേറൊരു പണിയും ഇല്ലേ എന്നാണ്. എന്താണ് ഒരാളെ കരിവാരി തേച്ചിട്ട് ഇത്ര അത്യാവശ്യം. അതിന്റെ ഒരു വിഷമം ഉണ്ടായിട്ടുണ്ട്. ചിലര്‍ വിമര്‍ശനങ്ങള്‍ മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഊര്‍മിള പറഞ്ഞു.

    പറഞ്ഞ കാര്യങ്ങള്‍....

    പറഞ്ഞ കാര്യങ്ങള്‍....

    നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ചോദ്യത്തില്‍ വളരെ തലതിരിഞ്ഞ മറുപടിയായിരുന്നു ഊര്‍മിള ഉണ്ണി നല്‍കിയിരുന്നത്. അതിപ്പോ നമ്മുടെ വീട്ടിലെ ജോലിക്കാരി വീട്ടിപ്പോയീന്ന് വിചാരിക്കുക. അവര്‍ തിരിച്ചുവരുമോയെന്ന് നമുക്ക് ആകാംഷയുണ്ടാവില്ല. അതുപോലെയെ ഇതിനും ഉള്ളൂ. ഓണമല്ലേ വരാന്‍ പോകുന്നത്. നിങ്ങള്‍ ഓണത്തിന് സദ്യ വിളമ്പുന്നതിന്റെ പറ്റി ചോദിക്കൂ. വേറെ എന്തൊക്കെ പോസിറ്റീവായ കാര്യങ്ങളുണ്ട് ചോദിക്കാന്‍. വലംപിരിശംഖ് ഒന്ന് വാങ്ങി കൈയ്യില്‍ പിടിച്ചാല്‍ നല്ല ക്ഷമ കിട്ടുമെന്നുമൊക്കെയായിരുന്നു അവരുടെ മറുപടി.

    താനൊരു സ്ത്രീയല്ലേ

    താനൊരു സ്ത്രീയല്ലേ

    താനൊരു സ്ത്രീ കൂടിയല്ലേ. ഇങ്ങനെയൊക്കെ ആക്രമിക്കാവോ എന്ന് ഊര്‍മിള ചോദിക്കുന്നു. ഇത്തരം കാര്യങ്ങള്‍ തന്നെ ഒരു സെക്കന്‍ഡ് എങ്കിലും വേദനിപ്പിക്കാതിരിക്കില്ലല്ലോ. അതേസമയം യോഗത്തില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയാക്കി ചിത്രീകരിക്കുകയാണ്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യോഗത്തില്‍ നടന്നതിനെ കുറിച്ച് ധാരണയില്ലെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു. ദിലീപിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച് യോഗത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളിലും മറ്റും വന്നത് ഓരോരുത്തരുടെയും ഭാവനയില്‍ ഉണ്ടായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

    താരസംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

    താരസംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

    ഒരു കുന്നോളം നല്ല കാര്യങ്ങള്‍ ചെയ്താലും കുന്നിക്കുരുവോളം തെറ്റ് ചെയ്താല്‍ മതി ആള്‍ക്കാര്‍ക്ക് കുറ്റം കണ്ടുപിടിക്കാന്‍. എന്നെ തെറ്റുകാരിയാക്കി ചിത്രീകരിച്ച് കൊണ്ടാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മുന്‍കൂട്ടി ഉറപ്പിച്ച മട്ടിലാണ് ചിലര്‍ അജണ്ടകള്‍ നടപ്പാക്കുന്നതെന്നും ഊര്‍മിള പറഞ്ഞു. മോഹന്‍ലാലിനെയൊക്കെ കുറ്റപ്പെടുത്തുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുമെന്നും അദ്ദേഹത്തിന്റെ നാവില്‍ നിന്ന് ഒരു വാക്ക് വീഴണമെങ്കില്‍ തന്നെ രണ്ട് പ്രാവശ്യം ചോദിക്കണമെന്നും അവര്‍ പറയുന്നു. അതേസമയം ഇപ്പോഴത്തെ നീക്കം അമ്മയെ മനപ്പൂര്‍വം തകര്‍ക്കാന്‍ ചിലര്‍ നടത്തുന്നതാണെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.

    മഞ്ജു വാര്യര്‍ രാജിവച്ചോ?

    മഞ്ജു വാര്യര്‍ രാജിവച്ചോ?

    ഊര്‍മിള ഉണ്ണിക്കെതിരെ കടുത്ത രീതിയില്‍ വിമര്‍ശനം ഉന്നയിച്ച ഡബ്ല്യുസിസി അംഗം മഞ്ജു വാര്യര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം മഞ്ജു മോഹന്‍ലാലിനെ അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെ തള്ളി ഡബ്ല്യുസിസി തന്നെ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു രാജിവെച്ചിട്ടില്ലെന്നും അവര്‍ ഇപ്പോഴും സംഘടനയുടെ ഭാഗമാണെന്നും അംഗങ്ങള്‍ പറയുന്നു. പിതാവിന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള യാത്രയിലാണ് മഞ്ജു വാര്യറെന്നും അതുകൊണ്ട് അവര്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുടുംബവുമായി ബന്ധപ്പെട്ട കാര്യമായതിനാലാണ് അവര്‍ മിണ്ടാതിരിക്കുന്നതെന്നും സൂചനയുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+