കളി 'ഇരട്ടചങ്കനോട്' വേണ്ട; മന്ത്രി സഭയിലെ രണ്ടാമനാരെന്ന് ചോദിച്ച ഉഷ ടൈറ്റസ് തെറിച്ചു

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍ ആരെന്ന് ചോദിച്ച പൊതുഭരണ സെക്രട്ടറി ഉഷ ടൈറ്റസിനെ മാറ്റി. പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഷീല തോമസിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഷീല ടൈറ്റസിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതലയായിരിക്കും.

പ്രോട്ടോകോള്‍ അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയായിരുന്നു ഉഷ ടൈറ്റസ് ഫയല്‍വഴി രണ്ടാമന്‍ ആരാണെന്ന് ആരാഞ്ഞത്. പ്രോട്ടോകോള്‍ അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയായിരുന്നു ചോദ്യം. എന്നാല്‍, ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. തൊട്ടുപിന്നാലെയാണ് ഉഷ ടൈറ്റസിന്റെ മാറ്റം.

 ഷീല തോമസ്

ഷീല തോമസ്

വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്‍ മെമ്പര്‍സെക്രട്ടറിയുടെ അധികചുമതലയും ഷീല തോമസിന് നല്‍കിയിട്ടുണ്ട്.

 പ്രിന്‍സിപ്പല്‍ സെക്രട്ടറി

പ്രിന്‍സിപ്പല്‍ സെക്രട്ടറി

അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഷീല തോമസ്.

 ബി ശ്രീനിവാസ്

ബി ശ്രീനിവാസ്

പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ മാറ്റിയതിനെത്തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി ശ്രീനിവാസിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല വഹിക്കുകയായിരുന്നു.

 ചുമതലകള്‍

ചുമതലകള്‍

ഉഷ ടൈറ്റസിനെ മാറ്റുന്നതോടെ എല്ലാ വകുപ്പ് ചുമലയുള്ള സെക്രട്ടറിമാരുടെയും ചുമതലകള്‍ മാറ്റിയിട്ടുണ്ട്.

English summary
Usha Titus diplaced from administration secretary to education department secretary for asking who is the second person in cabinet?
Please Wait while comments are loading...