നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ, വധശിക്ഷ പ്രതീക്ഷിച്ചിരുന്നു, തുടര്‍നടപടികളുമായി മുന്നോട്ട് പോകും
കൊല്ലം: ഉത്ര വധക്കേസിലെ വിധിക്ക് പിന്നാലെ നീതി ലഭിച്ചില്ലെന്ന് വ്യക്തമാക്കി ഉത്രയുടെ അമ്മ മണിമേഖല. സൂരജിന് വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്ന് മണിമേഖല പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന് അവര്‍ പറയുന്നു. തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു. സൂരജിന് പരമാവധി ശിക്ഷ ലഭിച്ചില്ലെന്നും മണിമേഖല പറയുന്നു. അതേസമയം കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തമാണ് കലഭിച്ചിരിക്കുന്നത്. കൊലപാതകത്തിനും വധശ്രമത്തിനും കൂടിയാണ് ഇരട്ട ജീവപര്യന്തം ലഭിച്ചത്. മുമ്പ് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്തതാണ് വധശിക്ഷയില്‍ നിന്ന് സൂരജിനെ രക്ഷിച്ചത്.
Recommended Video

അതേസമയം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് മണിമേഖല പറയുന്നു. ഇരട്ട ജീവപര്യന്തത്തിന് പുറമേ അഞ്ച് ലക്ഷം രൂപ പിഴയും സൂരജിന് വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം അസി. ജില്ലാ സെഷന്‍സ് മജിസ്‌ട്രേറ്റ് എം മനോജാണ് വിധി പ്രസ്താവിച്ചത്. നേരത്തെ നാല് വകുപ്പുകള്‍ പ്രകാരം നേരത്തെ തന്നെ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സൂരജിന്റെ പ്രായം കണക്കിലെടുത്തും, കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് ഇരട്ടജീവപര്യന്തം നല്‍കിയത്. 17 വര്‍ഷത്തെ ശിരക്ഷയ്ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍പോകുന്ന കാര്യം പരിഗണിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പറഞ്ഞു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയില്‍ വാദിച്ചത്. ശിരക്ഷയിലൂടെ സമൂഹത്തിന് കൃത്യമായ സന്ദേശവും നല്‍കാനാവണം. വധശിക്ഷ നല്‍കാവുന്ന കേസാണിതെന്നും കോടതിയില്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. വിഷം നല്‍കി ഉപദ്രവിച്ചതിന് പത്തും തെളിവ് നശിപ്പിക്കലിന് ഏഴും വര്‍ഷമാണ് തടവ്. ഈ രണ്ട് ശിക്ഷാ കാലാവധിയുമാണ് ഇരട്ട ജീവപര്യന്തത്തിന് മുന്നേ അനുഭവിക്കേണ്ടത്.
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍
വധശിക്ഷ വിധിക്കുന്നതിന് ആവശ്യമായ അഞ്ച് കുറ്റങ്ങളില്‍ നാലും സൂരജ് ചെയ്തിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം പ്രകാരം സൂരജിന് വധശിക്ഷ നല്‍കാമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞിരുന്നു. അതേസമയം പാമ്പിനെ കൊണ്ട് ഒരാളെ കടിപ്പിച്ച് കൊന്നു എന്ന കുറ്റത്തിന് രാജ്യത്ത് തന്നെ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെയാളാണ് സൂരജ്. ശാസ്ത്രീയ തെളിവുകളോടെ കുറ്റമറ്റ അന്വേഷണമാണ് പോലീസ് നടത്തിയത്. നേരത്തെ സൂരജിന് പാമ്പുപിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സൂരജിന് പാമ്പുകളെ കുറിച്ച് പഠിക്കാനുള്ള താല്‍പര്യം കണക്കിലെടുത്തായിരുന്നു ഈ കൈമാറ്റം.












Click it and Unblock the Notifications