Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്ര വധത്തിന് പിന്നാലെ നിയമം മാറുന്നു, പാമ്പുപിടിക്കാന്‍ പ്രോട്ടോക്കോള്‍, രജിസ്‌ട്രേഷന്‍ വരുന്നു!!

കൊച്ചി: കൊല്ലത്ത് അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പാമ്പുപിടിത്തക്കാര്‍ക്ക് വനംവകുപ്പ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുകയാണ്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതുമാണ് പ്രോട്ടോക്കോള്‍. സൂരജിന് പാമ്പിനെ നല്‍കിയത് പാമ്പുപിടിത്തക്കാരന്‍ സുരേഷാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ദുരുപയോഗം തടയുകയാണ് ലക്ഷ്യമിടുന്നത്. അതേസമയം ഉത്ര വധക്കേസില്‍ പാമ്പ്പിടിത്തം വളരെ നിര്‍ണായകമായ വിഷയമായി മാറിയത് കൊണ്ടാണ് ഈ പ്രോട്ടോക്കോള്‍ കൊണ്ടുവരാനുള്ള പ്രധാന കാരണം.

1

പാമ്പിനെ പിടിക്കാനുള്ള സാഹചര്യം, പിടിച്ചാല്‍ കൈവശം സൂക്ഷിക്കാനുള്ള കാലയളവ്, ഫോറസ്റ്റ് ഓഫീസറെ അറിയിക്കാനുള്ള സമയപരിധി, രജിസ്റ്റര്‍ സൂക്ഷിക്കല്‍, സാക്ഷ്യപ്പെടുത്തല്‍, തുടങ്ങിയവ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ പറഞ്ഞു. മാര്‍ഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വനം മന്ത്രിയുമായി ചര്‍ച്ച നടത്തി. ഇതില്‍ ഉത്രയുടെ കൊലപാതകവും ചര്‍ച്ചയായിരുന്നു. പാമ്പുപിടിത്തക്കര്‍ക്ക് വകുപ്പ് തലത്തില്‍ രജിസ്‌ട്രേഷനും ഉദ്ദേശിക്കുന്നുണ്ട്. 1972ലെ കേന്ദ്ര വന്യജീവി നിമയം ഷെഡ്യൂള്‍ രണ്ടില്‍ പറയുന്ന ജീവിക്കളെ പിടിക്കാനോ സൂക്ഷിക്കാനോ പ്രദര്‍ശിപ്പിക്കാനോ ആര്‍ക്കും അധികാരമില്ല.

ഈ നിയമം പ്രകാരം പാമ്പുപിടിത്തക്കാര്‍ക്ക് ലൈന്‍സന്‍സോ രജിസട്രേഷനോ അനുവദിക്കാന്‍ നിയമപരമായി തടസ്സമുണ്ട്. അതിനാല്‍ നിയമത്തിനുള്ളില്‍ നിന്നുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. വാവാ സുരേഷിന് പോലും നിയമപ്രകാരം ഇത്തരം കാര്യങ്ങള്‍ക്ക് അനുവാദമില്ല. എന്നാല്‍ പൊതുജന രക്ഷാര്‍ത്ഥം നടത്തുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് ഇളവ് നല്‍കുന്നത്. നീര്‍ക്കോലി, ചേര മുതലായവയെ പിടിക്കുന്നത് പോലും കുറ്റകരമാണ്. അതേസമയം സ്വയം സംരക്ഷിച്ച് നില്‍ക്കാന്‍ സാധിക്കാത്ത ജീവികളെയാണ് സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചേരയെല്ലാം വിഷമില്ലാത്തത് കൊണ്ട് സ്വയം സംരക്ഷിത പട്ടികയില്‍ വരില്ല.

ഉത്രയുടെ മരണത്തില്‍ നേരത്തെ വാവാ സുരേഷും ഇടപെട്ടിരുന്നു. പാമ്പിനെ കൊലപ്പെടുത്തുന്നതിനായി ദുരുപയോഗം ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഉത്രയുടെ മരണത്തിന് പിന്നാലെ പാമ്പുകളെ ഇത്തരത്തില്‍ പിടിക്കാന്‍ ആരാണ് അനുമതി നല്‍കുന്നതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. നിലവില്‍ വന്യജീവി നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ രണ്ടായിരം രൂപ വരെ പിഴയോ ഇതല്ലെങ്കിലും രണ്ടും കൂടിയോ ആണ് ശിക്ഷ. 1991ലുണ്ടായ ഭേദഗതി പ്രകാരം പിഴ മൂവായിരം രൂപവരെയായും തടവുകാലം മൂന്ന് വര്‍ഷം വരെയായും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ശിക്ഷാ കാലാവധി അടക്കം ഇനിയും വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+