ഉഴവൂരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരൊക്കെ കുടുങ്ങും..സമഗ്ര അന്വേഷണം തുടങ്ങി

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി മുഖ്യമന്ത്രി തുടര്‍നടപടികള്‍ക്കായി ഡിജിപിക്ക് കൈമാറി. എന്‍സിപിയുടെ കോട്ടയം ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച പരാതിയാണ് മുഖ്യമന്ത്രി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയത്.

 എന്‍സിപിയിലെ പ്രശ്‌നങ്ങളില്‍ മനം നൊന്ത് നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയായ സതീഷ് കല്ലക്കോട് വെളിപ്പെടുത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചില നേതാക്കളൊക്കെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Uzhavoor Vijayan

മുതിര്‍ന്ന നേതാവ് ഫോണില്‍ വിളിച്ചു സംസാരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന് വയ്യാതായത്. തുടര്‍ന്ന് താന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നും സതീഷ് പറഞ്ഞു. എന്‍സിപി അധ്യക്ഷ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കാനായിരുന്നു പലരും ശ്രമിച്ചത്. പാര്‍ട്ടിയില്‍ നിന്നുള്ളവരുടെ ഇത്തരം നീക്കത്തില്‍ അദ്ദേഹം തളര്‍ന്നുപോയിരുന്നുവെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കുന്നതിനായി പല തരത്തിലുള്ള ആരോപണങ്ങളും പ്രചരിച്ചിരുന്നു. കുടുംബത്തെ അടക്കം ചേര്‍ത്ത് പ്രചരിച്ച ആരോപണങ്ങളില്‍ അദ്ദേഹം വല്ലാതെ വിഷമിച്ചിരുന്നുവെന്നും സതീഷ് വ്യക്തമാക്കിയിരുന്നു.

English summary
Uzhavoor Vijayan's death enquiry case forward to DGP.
Please Wait while comments are loading...