ഉഴവൂരിന്റെ മരണം....സത്യം പുറത്തു വരണം!! സംഭവിച്ചത് എല്ലാവരും അറിയട്ടെ!!

  • By: Sooraj
Subscribe to Oneindia Malayalam

കോട്ടയം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തു കൊണ്ടു വരട്ടെയെന്ന് ഭാര്യ ചന്ദ്രമണിയമ്മ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഉഴവൂരിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണമാവശ്യപ്പെട്ടു എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയും ബന്ധുക്കളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.

സംഭവിച്ചത് എല്ലാവരും അറിയണം

സംഭവിച്ചത് എല്ലാവരും അറിയണം

ഭര്‍ത്താവിന്റെ കാര്യത്തില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് എല്ലാവരുമറിയണമെന്ന് ചന്ദ്രമണിയമ്മ പറഞ്ഞു.

അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷം

അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷം

സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ പ്രതികരിക്കില്ലെന്നും അവര്‍ പറഞ്ഞു.

ഉഴവൂരിന്റെ മരണം

ഉഴവൂരിന്റെ മരണം

ജൂലൈ 23നാണ് ദോഹാസ്വസ്ഥ്യത്തെ തുടര്‍ന്നു ഉഴവൂര്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു.

പരാതിയില്‍ പറയുന്നത്

പരാതിയില്‍ പറയുന്നത്

എന്‍സിപിയുടെ നേതാക്കളിരൊലാളായ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യമുണ്ടായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഉഴവൂരിന് ശത്രുക്കള്‍

ഉഴവൂരിന് ശത്രുക്കള്‍

പാര്‍ട്ടിയില്‍ ഉഴവൂരിന് ശത്രുക്കളുണ്ടായിരുന്നതായി നേരത്തേ ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കൂടാതെ സുള്‍ഫിക്കര്‍ ഉഴവൂരിനെതിരേ മോശമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിരുന്നു.

സുള്‍ഫിക്കറുടെ വിശദീകരണം

സുള്‍ഫിക്കറുടെ വിശദീകരണം

പാര്‍ട്ടിക്കുള്ളിലെ തന്നെ ചില പ്രശ്‌നങ്ങളാണ് ഉഴവൂരിനെതിരേ മോശമായി സംസാരിക്കാന്‍ കാരണമെന്ന് സുള്‍ഫിക്കര്‍ പിന്നീട് വിശദീകരിച്ചിരുന്നു.

Sulfikker Mayoori threatens Uzhavoor Vijayan
സന്തത സഹചാരിയുടെ വെളിപ്പെടുത്തല്‍

സന്തത സഹചാരിയുടെ വെളിപ്പെടുത്തല്‍

ഉഴവൂരിനെ കൊല്ലുമെന്നും തല്ലുമെന്നുമെല്ലാം സുള്‍ഫിക്കര്‍ ഭീഷണി മുഴക്കിയെന്നും ഇതിനായി കോടികള്‍ മുടക്കാന്‍ തയ്യാറാണെന്നും പറഞ്ഞതായി ഉഴവൂരിന്റെ സന്തത സഹചാരി വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷമാണ് ഉഴവൂര്‍ കുഴഞ്ഞു വീണതെന്നും അയാള്‍ പറഞ്ഞിരുന്നു.

English summary
Uzhavoor vijayan's wife welcomes crime brach investigation
Please Wait while comments are loading...