കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിംസ് അഴിമതി: ഇടതുപക്ഷം പ്രലോഭിപ്പിക്കപ്പെട്ടെന്ന് ബിജെപി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയം ഗെംയിംസിന്‍റെ സംഘാടവനുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതി സംസ്ഥാനത്തിന് അപമാനകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് കരുത്തേകേണ്ടിയിരുന്ന ദേശീയ ഗെയിംസ്, ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തനിയാവര്‍ത്തനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

ഗെയിംസിലെ അഴിമതി കാരണമാണ് ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ളവര്‍ എത്താതിരിക്കുന്നത്. ഗെയിംസ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഒരു സ്റ്റേഡിയം പോലും പൂര്‍ണ്ണമായി പണി തീര്‍ന്നിട്ടില്ല. മത്സരത്തിന് ആവശ്യമായ ഉപകരണങ്ങളുടെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല. വിദേശത്ത് നിന്നെത്തിക്കേണ്ട ഉപകരണങ്ങള്‍ എത്താത്തത് എന്താണെന്ന് അധികൃതര്‍ക്കു പോലും അറിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

V Muraleedharan

ഒരു ദേശീയ ഗെയിംസ് കഴിയുമ്പോള്‍ അതു നടക്കുന്ന സംസ്ഥാനത്തെ കായികമേഖലയ്ക്ക് വലിയ ഉണര്‍വ്വും ആവേശവും ഉണ്ടാകേണ്ടതാണ്. എന്നാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം ദേശീയ ഗെയിംസിലൂടെ കോടികളുടെ അഴിമതി നടത്തുക എന്നതായപ്പോള്‍ ദേശീയ ഗെയിംസ് നടത്തിപ്പുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഇല്ലാതായിയെന്നും മുരളീധരന്‍ പറഞ്ഞു

അശാസ്ത്രീയമായാണ് ഗെയിംസ് വില്ലേജ് നിര്‍മിക്കുന്നത്. അവിടെ ആര്‍ക്കും താമസിക്കാന്‍ പോലും കഴിയില്ലി. ഗെയിംസിന് ശേഷം ഈ വില്ലേജ് എന്ത് ചെയ്യുമെന്ന് പോലും സര്‍ക്കാരിന് അറിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു

കേരളത്തില്‍ ഇടതുപക്ഷവും ഗെയിംസ് അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇടതു സര്‍ക്കാരിന്റെ കാലത്താണ് ഗെയിംസിനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്. പ്രലോഭനത്തിന് വഴങ്ങി ഇടതുപക്ഷം സര്‍ക്കാരിനൊപ്പം കൂടിയിരിക്കുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു. ഗെയിംസിന്‍റെ ദീപശിഖ പ്രയാണത്തില്‍ രണ്ട് എംഎല്‍എമാര്‍ ഓടുന്നതിനേയും അദ്ദേഹം പരിഹസിച്ചു.

ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം ഷീല ദീക്ഷിത്തിനുണ്ടായ അനുഭവം കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാകുമെന്നും വി.മുരളീധരന്‍ പറഞ്ഞു. ദേശീയ ഗെയിംസ് നടത്താന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സ്റ്റേഡിയങ്ങളും ഗെയിംസ് വില്ലേജും വി.മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം സന്ദര്‍ശിച്ചു.

English summary
BJP state president V Muraleedharan criticise government for the corruption in National Games
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X