
'കേരളം കത്തുമ്പോള്‍ മുഖ്യന്‍ ചെണ്ടകൊട്ടുന്നു, മറ്റൊരു മഹാന്‍ കണ്ടെയ്‌നറില്‍ ഉറങ്ങുന്നു'; പരിഹസിച്ച് മുരളീധരന്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജനേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു എന്ന് മുരളീധരന്‍ പറഞ്ഞു.
ഹര്‍ത്താല്‍ ദിനത്തില്‍ സൈബര്‍ സുരക്ഷ ഉയര്‍ത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനിടെ വേദിയില്‍ ഒരുക്കിയ ജെംബെയില്‍ പിണറായി വിജയന്‍ പ്രതീകാത്മകമായ കൊട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരന്റെ പരിഹാസം.

ഈ അക്രമങ്ങളൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു എന്നാണ് മുരളീധരന്‍ പറഞ്ഞത്. നീറോ ചക്രവര്‍ത്തി റോം കത്തിയെരിയുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കേരളം മുഴുവന്‍ കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രിയും ഡി ജി പിയും കൊച്ചിയില്‍ കൊക്കൂണ്‍ പരിപാടിയില്‍ ചെണ്ട കൊട്ടി രസിക്കുകയായിരുന്നു എന്നാണ് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മറുവശത്ത് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ വേണ്ടി യാത്ര നടത്തുന്ന മഹാന്‍ ഹര്‍ത്താന്‍ ദിനത്തില്‍ ചാലക്കുടിയില്‍ കണ്ടെയനറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു എന്നും മുരളീധരന്‍ പരിഹസിച്ചു.
'ഞാന് തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചായിരുന്നു മുരളീധരന്റെ പ്രതികരണം. രാഹുല്‍ ഇന്നലെ പുറത്തുനടന്ന കാര്യങ്ങളൊന്നും അറിഞ്ഞില്ലേയെന്നും ഇസ്ലാമിക ഭീകരവാദത്തിനെതിരേ നാവുപൊങ്ങാത്തതെന്താണെന്നും മുരളീധരന്‍ ആരാഞ്ഞു. പി എഫ് ഐയെ വളര്‍ത്തുന്ന കാര്യത്തില്‍ സി പി ഐ എമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്.
'10 വര്ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്ക്കെതിരെ മൈഥിലി

അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും വി ഡി സതീശനും കെ സുധാകാരനും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നത് എന്നും വി മുരളീധരന്‍ ആരോപിച്ചു. സംസ്ഥാനത്തുടനീളം നടന്ന ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ഇസ്ലാമിക ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള സര്‍വസ്വാതന്ത്ര്യവും കേരള സര്‍ക്കാര്‍ നല്‍കിയെന്നാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതേവരെ ഇത്രയും വ്യാപകമായ ആക്രമണങ്ങള്‍ നടന്നിട്ടില്ല.

പൊലീസിന് മുന്നിലാണ് അക്രമികള്‍ അഴിഞ്ഞാടിയത് എന്നും അക്രമം തടയാന്‍ ഒരു സ്ഥലത്തും ഒരു നടപടിയും എടുത്തില്ല എന്നനും അദ്ദേഹം ആരോപിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ വിദ്വേഷ പ്രകടനം നടത്തിയ ആളുകള്‍ക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താന്‍ അനുവാദം നല്‍കിയത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ് എന്നും മുരളീധരന്‍ വിമര്‍ശിച്ചു.