കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാർ വെള്ളാപ്പള്ളി ഇനി സ്വപ്നം കാണണ്ട; കടിച്ചതും പിടിച്ചതും പോയി, തുഷാറിനെ വെട്ടി ബിജെപി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടപ്പ് നടക്കാനിരിക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷമാണ് ബിഡിജെഎസി-ബിജെപി ബന്ധം. ബിഡിജെഎസിനെ കൂട്ടു പിടിച്ചാൽ മാത്രമേ ചെങ്ങന്നൂർ പിടിക്കാൻ ബിജെപിക്ക് കഴിയൂ. അതിന് കുറച്ച് കാലമായി അകന്ന് നിന്നിരുന്ന ബിഡിജെഎസിനെ അടുപ്പിക്കാൻ തീവ്രശ്രമം തന്നെ നടന്നിരുന്നു. തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് വരെ വാഗ്ദാനം ചെയ്തു.

എന്നാൽ ബിഡിജെഎസ് പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റിനായുള്ള അവകാശവവാദം ബിജെപി കേന്ദ്രനേതൃത്വം ഇപ്പോൽ തള്ളിയിരിക്കുകയാണ്. കേരളത്തില്‍ നിന്നും ബിജെപി നേതാവ് വി.മുരളീധരനെ എംപിയാക്കാനുള്ള നീക്കമാണ് ബിജെപിയിൽ നടക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തില്‍ നിലനിന്ന അതൃപ്തിയെ തുടര്‍ന്നാണ് പുതിയ നീക്കം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.

നേതാക്കളെ അവഗണിക്കുന്നു

നേതാക്കളെ അവഗണിക്കുന്നു

രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും കേരളത്തിന് നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്‌നം. തുഷാര്‍വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ പാർട്ടി കേന്ദ്ര നേതൃത്വം അങ്കലാപ്പിലാകുകയായിരുന്നു. നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഡിജെഎസും. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കാര്യങ്ങൾ ആലോചിക്കാൻ എൻഡിഎ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ് അഭിപ്രായപ്പെട്ടിരുന്നു. വരുന്ന പതിനാലം തിയ്യതി നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനപരിശോധിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്.

വിശ്വാസം നഷ്ടപ്പെട്ടു

വിശ്വാസം നഷ്ടപ്പെട്ടു

എന്‍ഡിഎയില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വെളിപ്പിടുത്തിയിരുന്നു. തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് ലബിക്കുമെന്ന വാർത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹം എൻഡിഎ വടാനൊരുങ്ങുന്നുവെന്ന് വ്യക്തമാക്കിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജി.ജെ.എസ് എന്ത് തീരുമാനമെടുക്കുമെന്ന് ബി.ഡി.ജെ.എസ് യോഗത്തില്‍ തീരുമാനിക്കും. സാമൂഹിക നീതിക്ക് വേണ്ടി നില്‍ക്കാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. രണ്ട് വര്‍ഷമായി മുന്നണിക്കൊപ്പമുണ്ടായിട്ടും കാര്യമൊന്നുമില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ട് പ്രയോജനമില്ല. സാമൂഹ്യനീതിയാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. അത് കിട്ടാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മോദിയുടെ ഉറപ്പ്

മോദിയുടെ ഉറപ്പ്

മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ബിഡിജെഎസിന് പ്രാതിനിധ്യം ഉണ്ടാവുമെന്നാണ് ഉറപ്പ് തന്നിരുന്നത്. അത് പാലിച്ചില്ല. ബിഡിജെഎസ് വിടുന്നതോടെ ബിജെപി കേരളത്തില്‍ ഒന്നുമല്ലാതാവും. ബിജെപിയെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ചെങ്ങന്നൂരിൽ സീറ്റ് ചോദിക്കില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കാനാണ് പ്രവർത്തകരുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് രാജ്യസഭ സീറ്റ് വി മുരളീധരൻ നൽകാൻ ബിജെപി നേതൃത്വം തീരുമാനമെടുത്തത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിൽ ആറായിരം വോട്ടുമാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ 2016 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് 42,682 വോട്ടുകളാണ് ലഭിച്ചത്. ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ചെങ്ങന്നൂര്‍. ഇത്തവണയും പിഎസ് ശ്രീധരന്‍പിളളയെ ഇറക്കി ഒരു അട്ടിമറി വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാൽ ബിഡിജെഎസ് ഇടഞ്ഞു നിൽക്കുന്നത് ബിജെപിയെ വലയ്ക്കും.

നേതൃത്വം സത്യാവസ്ഥ ബോധിപ്പിക്കുന്നില്ല

നേതൃത്വം സത്യാവസ്ഥ ബോധിപ്പിക്കുന്നില്ല

പ്രശ്നങ്ങൾ പറഞ്ഞു തീർത്തതാൽ ചെങ്ങന്നൂർ സ്ഥാനാർത്ഥി ജയിക്കുമെന്നും തുഷാർ പറഞ്ഞിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഘടകകക്ഷികളുടെ സത്യാവസ്ഥ കേന്ദ്രത്തെ ധരിപ്പിക്കാത്തതിനാലാണ് അവഗണിക്കപ്പെടുന്നത്. ബിഡിജെഎസിനോട് ബിജെപി മാന്യത കാണിക്കുന്നില്ലെന്നും അതിനാൽ എൻഡിഎ വിടണമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ള് നടേശൻ നേരത്തെ വ്യക്തമാക്കിയതാണ്. ചെങ്ങന്നൂർ എൽഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എസ്എൻഡിപി പ്രവർത്തകരിൽ ഭൂരിഭാഗവും കോൺഗ്രസ്, സിപിഎം പ്രവർത്തകാരാണ്. അതുകൊണ്ട് തന്നെ ഇനി എൻഡിഎയുമായി സമവാകത്തിലെത്തിയാലും ശക്തി തെളിയിക്കുക എന്നത് തുഷാർ വെള്ളാപ്പള്ളിക്ക് വെല്ലുവിളി തന്നെയാണ്.

തമിഴ്നാട്ടിൽ കാട്ടു തീ; 20 വിദ്യാർത്ഥികൾ കുടുങ്ങി, അപകടസ്ഥലത്ത് വ്യാമസേനയുടെ ഹെലികോപ്ടര്‍ എത്തിതമിഴ്നാട്ടിൽ കാട്ടു തീ; 20 വിദ്യാർത്ഥികൾ കുടുങ്ങി, അപകടസ്ഥലത്ത് വ്യാമസേനയുടെ ഹെലികോപ്ടര്‍ എത്തി

മുൻ പ്രധാനമന്ത്രിക്ക് നേരെ ചെരിപ്പേറ്; മദ്രസ വിദ്യാർത്ഥിയെ പാർട്ടി അനുയായികൾ കൈകാര്യം ചെയ്തു!മുൻ പ്രധാനമന്ത്രിക്ക് നേരെ ചെരിപ്പേറ്; മദ്രസ വിദ്യാർത്ഥിയെ പാർട്ടി അനുയായികൾ കൈകാര്യം ചെയ്തു!

English summary
V Muraleedharan likely to BJP ove Rajyasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X