കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തണം; മുരളീധരന്റെ പഴയ പോസ്റ്റ് വൈറൽ

Google Oneindia Malayalam News

തിരുവനന്തപുരം; അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തിരുമാനത്തിൽ കേരളത്തിൽ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ബിജെപി ഒഴികെയുള്ള കക്ഷികൾ തിരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അപഹാസ്യമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടായതെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചത്. അതേസമയം നടപടിയെ പിന്തുണച്ച് മുരളീധരൻ രംഗത്തെത്തുമ്പോൾ അദ്ദേഹത്തിന്റെ ഒരു പഴയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുകയാണ്.

 v muraleedharan

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ എയർപോർട്ട്
കാംഗാർ യൂണിയൻ (ബിഎംഎസ്) പ്രതിനിധികൾക്ക് നിവേദനം നൽകി എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്. രണ്ട് വർഷം മുൻപത്തേതാണ് പോസ്റ്റ്. ഇക്കാര്യം കാണിച്ച് ദില്ലിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും പോസ്റ്റിൽ പറയുന്നു.

രാജ്യത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും തലസ്ഥാന നഗരത്തിന്റെ അഭിമാനസ്ഥാപനവും ചരിത്രപ്രാധാന്യമുള്ളതും ഏതാണ്ട് നാലര ലക്ഷത്തോളം യാത്രക്കാർ ആശ്രയിക്കുകയും ചെയ്യുന്നതാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. നൂറുകണക്കിന് ജീവനക്കാരുടെയും ജനങ്ങളുടെയും ജീവിതമാർഗം കൂടിയായ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിലൂടെ ഉണ്ടാകാൻ പോകുന്ന സംഭവവികാസങ്ങൾ അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെടുത്തി. സ്വകാര്യവൽക്കരണത്തിന്റെ നയങ്ങൾ പുനപരിശോധിച്ച് വിമാനത്താവളം പൊതുമേഖലയിൽ തന്നെ നിലനിർത്താൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു, എന്നും പോസ്റ്റിൽ പറയുന്നു.

അതേസമയം മന്ത്രിയുടെ മലക്കം മറിച്ചലിൽ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. കേന്ദ്രമന്ത്രിയുടെ ഇരട്ടത്താപ്പാണ് ഇതെന്നാണ് ഒരു കൂട്ടർ ഉയർത്തുന്ന വിമർശനം. പഴയ നിലപാടിനെ കുറിച്ച് പ്രതികരിച്ച് കണ്ടില്ലെന്നായിരുന്നു മുരളീധരന്റെ പഴയ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് മന്ത്രി കടകംപള്ളി പരിഹസിച്ചത്.

വോട്ട് നേടി കഴിഞ്ഞാൽ തരം പോലെ നിലപാട് മാറ്റുന്നയാളല്ല ഞാൻ; ഉറച്ച് ശശി തരൂർവോട്ട് നേടി കഴിഞ്ഞാൽ തരം പോലെ നിലപാട് മാറ്റുന്നയാളല്ല ഞാൻ; ഉറച്ച് ശശി തരൂർ

വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി;പൂർണ പിന്തുണയുമായി പ്രതിപക്ഷംവിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി;പൂർണ പിന്തുണയുമായി പ്രതിപക്ഷം

'പിണറായി പലതും പറയും.. മോദി ഒരു കാര്യം തിരുമാനിച്ചാൽ അത് നടപ്പാക്കുക തന്നെ ചെയ്യും''പിണറായി പലതും പറയും.. മോദി ഒരു കാര്യം തിരുമാനിച്ചാൽ അത് നടപ്പാക്കുക തന്നെ ചെയ്യും'

English summary
V Muraleedharan's old post about trivandrum airport getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X