കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് ജനസേവനം നടത്തിയവര്‍ സ്വത്ത് വാരിക്കൂട്ടുന്നു: വി മുരളീധരന്‍

Google Oneindia Malayalam News

പത്തനംതിട്ട: ഇ പി ജയരാജനെതിരായ ആരോപണം മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സി പി എം നേതാക്കന്മാര്‍ ഭരണത്തിന്റെ തണലില്‍ കോടികള്‍ സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങി കൂട്ടുകയും ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് ജനസേവനം നടത്തിയവര്‍ ഇപ്പോള്‍ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്തുവാരിക്കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതു നേതാക്കന്മാര്‍ ജനപ്രതിനിധികള്‍ ആകും മുമ്പുള്ള സാമ്പത്തിക സ്ഥിതിയും ഇപ്പൊഴത്തെ സ്ഥിതിയും പരിശോധിച്ചാല്‍ വലിയ അന്തരം കാണാനാകും. കോടികളുടെ നിക്ഷേപം നടത്താന്‍ ജയരാജന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക സ്രോതസ് എന്താണെന്ന് വി.മുരളീധരന്‍ ചോദിച്ചു.

v muraleedharan

ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി അവസാനിപ്പിക്കുന്ന രീതി അംഗീകരിക്കാനാവില്ല. വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ ശരിയായ അന്വേഷണം പ്രഖ്യാപിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനത്ത് ഇ.ഡി പോലുള്ള എജന്‍സികള്‍ക്ക് ഇടപെടാനുള്ള സാഹചര്യം ഉണ്ടാകുന്നത് ഇങ്ങനെ ആണെന്നും വി. മുരളീധരന്‍ ശബരിമല സന്നിധാനത്ത് പറഞ്ഞു.

'ശരീരം എക്സ്പോസ് ചെയ്യലല്ല എന്റെ ലക്ഷ്യം'; നെഗറ്റീവ് കമന്റുകൾക്ക് വായടിപ്പിക്കുന്ന മറുപടിയുമായി അഷിക'ശരീരം എക്സ്പോസ് ചെയ്യലല്ല എന്റെ ലക്ഷ്യം'; നെഗറ്റീവ് കമന്റുകൾക്ക് വായടിപ്പിക്കുന്ന മറുപടിയുമായി അഷിക

ഇ പി ജയരാജനെതിരായ ആരോപണത്തില്‍ പ്രതിപക്ഷവും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അതിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം.

 മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നത്; കേന്ദ്ര ഏജൻസികളുടെ മൗനം അന്വേഷിക്കണമെന്നും വിഡി സതീശൻ മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നത്; കേന്ദ്ര ഏജൻസികളുടെ മൗനം അന്വേഷിക്കണമെന്നും വിഡി സതീശൻ

ആരോപണം ഉയര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പര്‍ട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല. നാഴികയ്ക്ക് നാല്‍പ്പത് വെട്ടംമാധ്യമങ്ങളെ കാണുന്ന ഗോവിന്ദന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സിപിഎം പാര്‍ട്ടിയെ ഇന്ന് അടിമുടി ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു. അഴിമതിയും കെടുകാര്യസ്തയും അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി.

ഒന്നാം പിണറായി സര്‍ക്കരിക്കാരിന്റെ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇ.പി ജയരാജനെതിരായ ഉയര്‍ന്ന ആരോപണം റിസോര്‍ട്ട് കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു

English summary
V Muraleedharan Says allegations against EP Jayarajan are only the tip of the iceberg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X