കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

62224 കേസില്‍ 12246 കേസും കേരളത്തില്‍, പ്രചാരവേലയല്ല വേണ്ടത് പ്രതിരോധമെന്ന് വി മുരളീധരന്‍

Google Oneindia Malayalam News

കേരളം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയും പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചും കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഇന്നലെ രാജ്യത്താകെ 62,224 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 12,246ഉം കേരളം പോലൊരു ചെറിയ സംസ്ഥാനത്തായിരുന്നു എന്ന് മുരളീധരന്‍ പറഞ്ഞു. കേരളം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മുരളീധരന്റെ വിമര്‍ശനം. കുറിപ്പ് വായിക്കാം.

1

നാല്‍പ്പത് ദിവസത്തെ അടച്ചിടലിന് ശേഷം കേരളം മെല്ലെ സാധാരണജീവിതത്തിലേക്ക് മടങ്ങുന്നത് നല്ല കാര്യമാണ്...എന്നാല്‍ ജാഗ്രത തെല്ലും കൈവിടാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്....രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് കേരളം......
ഇന്നലെ രാജ്യത്താകെ 62,224 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 12,246ഉം കേരളം പോലൊരു ചെറിയ സംസ്ഥാനത്തായിരുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണ്...

ഇതുവരെ 11,655 കോവിഡ് മരണങ്ങളാണ് കേരളത്തില്‍....ഒന്നര മാസത്തിനിടെയാണ് ഒന്നാംതരം ആരോഗ്യസംവിധാനങ്ങളെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് 5,500 പേര്‍ മരിച്ചത്.....അനൗദ്യോഗിക മരണകണക്കുകള്‍ ഇതിനും എത്രയോ മുകളിലാണ്...
നാല്‍പ്പത് ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും എന്തുകൊണ്ട് കേരളത്തിന്റെ സ്ഥിതി മോശമായി തുടരുന്നു എന്നത് ഗൗരവതരമായി പരിശോധിക്കേണ്ടതാണ്...

മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ഫലപ്രദമായും ശാസ്ത്രീയമായും ലോക്ഡൗണ്‍ നടപ്പാക്കാന്‍ കഴിയാഞ്ഞതാണ് പ്രധാന കാരണം..
തുടക്കം മുതല്‍ മഹാമാരിയെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിച്ച ഇടതു സര്‍ക്കാരിന്റെ വികലമായ നയങ്ങളാണ് കേരളത്തില്‍ സ്ഥിതി വഷളാക്കിയത്...

തിരഞ്ഞെടുപ്പ് ജയിക്കാന്‍ നടത്തിയ കോവിഡിനെ പിടിച്ചുകെട്ടി എന്ന പ്രചാരണം ജനങ്ങളുടെ ജാഗ്രത കുറച്ചു...വെള്ളിയാഴ്ച സര്‍വത്ര ഇളവുകളും ശനി, ഞായര്‍ സമ്പൂര്‍ണ അടവും തുടങ്ങി യുക്തിക്ക് നിരക്കാത്ത നടപടികള്‍ വേറെയും...പോലീസിനെ ഉപയോഗിച്ച് മഹാമാരിയെ നേരിടുക എന്ന വിചിത്രമായ രീതിയും കേരളത്തില്‍ കണ്ടു.....

ആശുപത്രികള്‍ക്ക് താങ്ങാനാവാത്ത വിധം രോഗികള്‍ വര്‍ധിച്ചു എന്ന വസ്തുത സര്‍ക്കാര്‍ മറച്ചുവച്ചു....സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വെന്റിലേറ്റര്‍ രോഗികള്‍ക്ക് പോലും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഇല്ല എന്നതാണ് വസ്തുത...
കൃത്യമായ മാധ്യമ മാനേജ്‌മെന്റിലൂടെ സത്യത്തിന്റെ വായ മൂടിക്കെട്ടാന്‍ പിണറായി വിജയന് കഴിയുന്നു..

പക്ഷേ മരണവും രോഗവും പ്രചാരവേലയിലൂടെ ഇല്ലാതാക്കാനാവില്ല എന്ന് മറക്കരുത്... രോഗികളുടെ എണ്ണത്തിലും മരണത്തിലും തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് മുന്നില്‍ നില്‍ക്കുന്നത്...ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നതിന് ഉത്തരം പറയാന്‍ മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ തയാറാവുന്നുമില്ല...

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

കോട്ടങ്ങളും കുറവുകളും മറച്ചുവയ്ക്കാന്‍ ഏതറ്റംവരെയും പോകും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍...പക്ഷെ കേരളം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല എന്ന വസ്തുത ജനങ്ങള്‍ മറക്കരുത്...അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യുന്നുവെന്ന് ഓരോരുത്തരും സ്വയം ഉറപ്പാക്കണം...

English summary
v muraleedharan says kerala not over come covid scare people should be careful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X