കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ബാലനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണം; പിണറായി വിജയന് വി മുരളീധരന്റെ കത്ത്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സൗമ്യ വധക്കേസ് നടത്തിപ്പില്‍ വലിയ അനാസ്ഥ കാണിച്ച എകെ ബാലനെ മന്ത്രിസഭയില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി മുരളീധരനാണ് ബാലനെ മാറ്റണമെന്നാവശ്യപ്പെട്ട് പിണറായിക്ക് കത്തയച്ചത്.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമിക്ക് ലഭിച്ച വധശിക്ഷ സുപ്രീം കോടതിയില്‍ നിലനിര്‍ത്തുന്നതില്‍ നിയമവകുപ്പ് ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം നിയമമന്ത്രി എകെ ബാലനാണെന്ന് മുരളീധരന്‍ കത്തില്‍ ആരോപിച്ചു.

ak balan

കേരള സമൂഹത്തെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദചാമിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കണമെന്ന് ഓരോ കേരളീയനും ആഗ്രഹിച്ചു. എന്നാല്‍ അതുണ്ടായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതിനനുസൃതമായി സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ഗോവന്ദചാമിക്ക് വധശിക്ഷതന്നെ ലഭിച്ചു. സുപ്രീം കോടതിയിലും പ്രതിക്ക് വധശിക്ഷ ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷയെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍വന്ന ഇടത് സര്‍ക്കാരിന് ഗോവിന്ദചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാനുള്ള എല്ലാ ഉത്തരവാദിത്വവും ഉണ്ടായിരുന്നു.

ഈ കേസ് സുപ്രീം കോടതിയില്‍ വരുന്നകാര്യം മുന്‍കൂട്ടിക്കണ്ട് അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും നടത്തേണ്ടതും നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതും കേരളത്തിലെ നിയമന്ത്രിയായ എകെ ബാലനായിരുന്നു.

സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷതന്നെ വാങ്ങിക്കൊടുത്ത പബ്ലിക് പ്രോസ്‌ക്യൂട്ടറുടെ ഉപദേശങ്ങളും പങ്കാളിത്തവും ഉറപ്പുവരുത്തേണ്ട ചുമതലയും നിയമമന്ത്രിക്കായിരുന്നു.

ഈ ചുമതലകളൊന്നും നിര്‍വഹിക്കാതെ പബ്ലിക് പ്രോസിക്യൂട്ടര്‍ സഹകരിക്കാന്‍ തയാറായില്ലെന്ന ബാലിശമായ വാദമാണ് നിയമന്ത്രി ഉയര്‍ത്തുന്നതെന്ന് മുരളീധരന്‍ കത്തില്‍ പറഞ്ഞു. കേസ് സുപ്രീം കോടതിയില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിബാലന് ഒഴിഞ്ഞു മാറാനാവില്ല.

പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എകെ ബാലനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണം. സുപ്രീം കോടതിയില്‍ കേസ് പരാജയപ്പെടാനിടയാക്കിയ മുതിര്‍ന്ന അഭിഭാഷകന്‍ തോമസ് പി ജോസഫിനെതിരെയും സ്റ്റാന്റിങ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറിനെതിരെയും ശക്തമായ നടപടി വേണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

Read Also: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്; വീട് തല്ലിതകര്‍ത്തു

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Soumya murder case V Muraleedharan send letter to Pinarayi against AK Balan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X