കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി വരുമോ? അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വി. മുരളീധരന്‍

Google Oneindia Malayalam News

കൊച്ചി: നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയെ ബി ജെ പിയുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സുരേഷ് ഗോപിയുടെ കോര്‍ കമ്മിറ്റിയിലേക്കുള്ള വരവിനെ സ്വാഗതം ചെയ്യുന്നു എന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ബി ജെ പി കോര്‍ കമ്മിറ്റിയിലേക്ക് എത്താനുള്ള എല്ലാ യോഗ്യതയും സുരേഷ് ഗോപിക്ക് ഉണ്ട് എന്നും വി മുരളീധരന്‍ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ പ്രതിബദ്ധതയില്‍ ആര്‍ക്കും തന്നെ സംശയമില്ല. എന്നാല്‍ അദ്ദേഹത്തെ ബി ജെ പി കോര്‍ കമ്മിറ്റിയിലേക്ക് എടുക്കുന്നു എന്ന വിവരം താന്‍ മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.

1

ഇത് സംബന്ധിച്ച് മറ്റ് കാര്യങ്ങള്‍ അറിയില്ല എന്നും വി മുരളീധരന്‍ പറഞ്ഞു. അതേസമയം ബി ജെ പി വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയ നടപടി പാര്‍ട്ടി അധ്യക്ഷന്‍ വിശദീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യര്‍ക്ക് എതിരായ നടപടിയില്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞപ്പടയ്ക്ക് എംവിഡിയുടെ പൂട്ട്; ബ്ലാസ്റ്റേഴ്‌സിന്റെ ബസിനെതിരേയും നടപടി, ആരാധകര്‍ കലിപ്പില്‍മഞ്ഞപ്പടയ്ക്ക് എംവിഡിയുടെ പൂട്ട്; ബ്ലാസ്റ്റേഴ്‌സിന്റെ ബസിനെതിരേയും നടപടി, ആരാധകര്‍ കലിപ്പില്‍

2

രണ്ട് ദിവസങ്ങളായി സുരേഷ് ഗോപി ബി ജെ പി കോര്‍ കമ്മിറ്റിയില്‍ എത്തും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സുരേഷ് ഗോപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബി ജെ പി കേരള ഘടകത്തിന്റെ അറിവോടെയാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത് എന്ന രീതിയില്‍ പ്രതികരിച്ചിരുന്നു.

അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം, സീറ്റുകള്‍ ഇനിയും ബാക്കി; ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം, സീറ്റുകള്‍ ഇനിയും ബാക്കി; ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്

3

സുരേഷ് ഗോപി വരുന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരെയെങ്കിലും ഒഴിവാക്കുന്നതും കൂട്ടി ചേര്‍ക്കുന്നതും നേതൃത്വത്തിന്റെ ആശയ വിനിമയത്തിന് ശേഷമാണെ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് കാര്യമായ സംഭാവന ചെയ്യാന്‍ കഴിയുന്ന ആളാണ് സുരേഷ് ഗോപി എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ക്കായി വാടകഗര്‍ഭം ധരിച്ചത് ബന്ധുവെന്ന് റിപ്പോര്‍ട്ട്നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ക്കായി വാടകഗര്‍ഭം ധരിച്ചത് ബന്ധുവെന്ന് റിപ്പോര്‍ട്ട്

4

സുരേഷ് ഗോപിയുടെ സേവനം കേരളത്തില്‍ കൂടുതല്‍ ലഭ്യമാവണം എന്നും കേന്ദ്രവും സംസ്ഥാനവും കൂട്ടായി ആണ് തീരുമാനം എടുക്കുന്നത് എന്നും ആയിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. എന്നാല്‍ ബി ജെ പിയുടെ ഒരു സ്ഥാനവും വഹിക്കാത്ത സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്ത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കും.

5

പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രം ഉള്‍പ്പെടുന്നതാണ് ബി ജെ പി കോര്‍ കമ്മിറ്റി. ഇതിലേക്കാണ് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ എത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയാണ്. കേരള ഘടകത്തിലെ വിഭാഗീയത മൂര്‍ച്ഛിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ എന്നതും ശ്രദ്ധേയമാണ്.

6

ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ കേന്ദ്ര നേതൃത്വം പലപ്പോഴും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് ശേഷം ബി ജെ പിക്കുള്ള ഗ്രൂപ്പ് പോര് ശക്തമായിരുന്നു. മുതിര്‍ന്ന നേതാക്കളായ പി പി മുകുന്ദന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

English summary
V Muraleedharan welcomed actor Suresh Gopi's arrival in the BJP core committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X