Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി തീരുമാനത്തിലോ ജനരോഷത്തിനുമുന്നിലോ ജയരാജന്‍ രാജിവെച്ചത്?വി മുരളീധരന്റെ അഭിപ്രായം ഇങ്ങനെ

തിരുവനന്തപുരം: പാര്‍ട്ടി തീരുമാനപ്രാകരമാണ് ഇപി ജയരാജന്‍ രാജിവെച്ചതെന്നും അതല്ല ജയരാജന്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു എന്നെല്ലാമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും അല്ല ബിജെപി മുന്‍ സംസസ്ഥാന അധ്യക്ഷന് പറയാനുള്ളത്.

ജനരോക്ഷത്തിന് മുന്നിലാണ് ഇടതു സര്‍ക്കാര്‍ മുട്ടുമടക്കിയതെന്ന് വി മുരളീധരന്‍ പറഞ്ഞു. ജയരാജന്‍ രാജിവെച്ചതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീരുന്നില്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ജയരാജനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. ജയരാജനെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ടപ്പോള്‍ രാജിവെപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

V Muraleedharan

അതേസമയം ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ചതോടെ പ്രതിപക്ഷ പ്രക്ഷോഭം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗത്യന്തരമില്ലാതെയാണ് ജയരാജന്‍ രാജിവെച്ചിരിക്കുന്നത്. ഇതുകൊണ്ടൊന്നും 17ന് നിശ്ചയിച്ചിരിക്കുന്ന നിയമസഭ മാര്‍ച്ചില്‍ മാറ്റമുണ്ടാകില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+