നിലവറകളിലെ സ്വത്തുക്കളെ കുറിച്ച് അറിയാൻ ഭക്തർക്ക് താത്പര്യമുണ്ട്!!ബിനിലവറ തുറക്കണമെന്ന് വി മുരളീധരൻ!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന ആവശ്യത്തിൽ വാദപ്രതിവാദങ്ങൾ ശക്തമാവുകയാണ്. തുറക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ ഇതിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് രാജകുടുംബം. ആചാരാനുഷ്ഠാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിർക്കുന്നത്. തന്ത്രിയുടെ തീരുമാനമാണ് ഇക്കാര്യത്തിൽ പ്രധാനമെന്നാണ് രാജകുടുംബം പറയുന്നത്.

ഇപ്പോഴിതാ ബി നിലവറ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നിർവാഹക സമിതി അംഗം വി മുരളീധരൻ. ക്ഷേത്രത്തിലെ നിലവറകളിലെ സ്വത്തുക്കളെ കുറിച്ച് അറിയാൻ ഭക്തന്മാർക്ക് താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

vmuralidharan

ഭക്തന്മാരുടെ ആവശ്യം നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ ലംഘിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറയുന്നു. ആചാര അനുഷ്ഠാനങ്ങൾക്കൊപ്പം ക്ഷേത്ര സ്വത്തുക്കളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുരളീധരൻ പറയുന്നു. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നിലനിർത്തണമെങ്കിൽ അവ എത്രയുണ്ടെന്ന് കൃത്യമായി അറിയുകയും രേഖപ്പെടുത്തുകയും ചെയ്യണമെന്നും മുരളീധരൻ പറഞ്ഞു.

English summary
v muralidharan says open b chamber in padmanabha swamy temple
Please Wait while comments are loading...