കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നോ? പോലീസിനെ കണക്കറ്റ് വിമര്‍ശിച്ച് വിഎസ്

ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല പൊലീസെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഫാസിസത്തിലേക്ക് ഭരണകൂടം നീങ്ങുന്നുവെന്ന തോന്നലുളവാക്കുമെന്നും വിഎസ് വ്യക്തമാക്കി

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരള പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. ഫോര്‍ട്ട് കൊച്ചിയില്‍ തടല്‍ത്തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തിലും കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത സംഭവത്തിലുമാണ് വിഎസിന്റെ വിമര്‍ശനം. സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല പൊലീസെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഫാസിസത്തിലേക്ക് ഭരണകൂടം നീങ്ങുന്നുവെന്ന തോന്നലുളവാക്കുമെന്നും വിഎസ് വ്യക്തമാക്കി. ഫോര്‍ട്ട് കൊച്ചിയില്‍ എസ്‌ഐ ദ്വിജേഷും ഹെഡ് കോണ്‍സറ്റബിള്‍ രാജേഷും അടങ്ങുന്ന സംഘമാണ് സിപിഐഎം പനേപ്പിള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മട്ടാഞ്ചേരി സ്വദേശിയമായ സനീഷിനേയും ഭാര്യ ഷാമില, ആസിഫ്, ഭാര്യ ആഷിത എന്നിവരേയും മര്‍ദ്ദിച്ചത്. ഈ പൊലീസ് ഉദ്യോഗസ്ഥരെ വധശ്രമത്തിന് കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യണമെന്നും വിഎസ് പറഞ്ഞു.

 കമല്‍ സി ചവറ

കമല്‍ സി ചവറ

ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചു എന്ന് ചൂണ്ടികാണിച്ച് കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത് നട്ടെല്ല് തകര്‍ക്കുമെന്ന് പറഞ്ഞ നടപടി ശരിയല്ലെന്നും വിഎസ് പറയുന്നു.

 വിമര്‍ശിച്ചു

വിമര്‍ശിച്ചു

യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന പൊലീസിന്റെ വാദത്തേയും വിഎസ് കണക്കറ്റ് വിമര്‍ശിക്കുന്നു.

 ഉദ്യോഗസ്ഥര്‍

ഉദ്യോഗസ്ഥര്‍

ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നലുളവാക്കാനാണ് ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കുക എന്നും വിഎസ് കുറ്റപ്പെടുത്തുന്നു.

 ചൂണ്ടിക്കാ്ടി

ചൂണ്ടിക്കാ്ടി

ഇത്തരത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുക തന്നെയാണ് വേണ്ടതെന്ന് പറഞ്ഞ വിഎസ് അങ്ങനെയാണെങ്കില്‍ മാത്രമേ സേനയുടെ മനോവീര്യം നിലനിര്‍ത്താനാവൂ എന്നും ചൂണ്ടികാണിക്കുന്നു.

English summary
VS Achuthan against Karala Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X