വടകര ഓർക്കാട്ടേരി അക്രമം; അൻപതിലധികം പേർക്കെതിരെ കേസ്; 14 ആർഎംപിഐ പ്രവർത്തകർ അറസ്റ്റിൽ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:ഒഞ്ചിയം,ഓർക്കാട്ടേരി മേഖലയിലുണ്ടായ സിപിഎം-ആർഎംപിഐ സംഘർഷവുമായി ബന്ധപ്പെട്ട് നേതാക്കളടക്കമുള്ള 14 ആർഎംപിഐ പ്രവർത്തകർ അറസ്റ്റിലായി.എടച്ചേരി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കശ്മീരില്‍ ലഷ്‌കര്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു, സൈന്യത്തിനെതിരെ ലക്ഷ്യമിട്ടത് ചാവേറാക്രമണം

അതേ സമയം സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ഇന്നലെ രാത്രി വൈകിയും എടച്ചേരി പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.

municipalofficemarch

ആർഎംപിഐ നേതാവ് കുളങ്ങര ചന്ദ്രന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസ്,ടികെ സിബി യുടെ വീട് അക്രമിച്ച കേസ്,മറ്റൊരു പ്രവർത്തകൻ ഗോപാലനെ അക്രമിച്ച കേസ് എന്നീ മൂന്ന് കേസുകളിലായി ചോമ്പാല പോലീസ് ഇരുപത്തി അഞ്ചോളം പേർക്കെതിരെ കേസ്സെടുത്തു.

വൈകിക്കണ്ട, പുതിയ റേഷന്‍ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ഈ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇവരുടെ പങ്ക് തെളിയിക്കാൻ കഴിയുകയുള്ളൂവെന്ന് എസ്ഐപികെജിതേഷ് പറഞ്ഞു.

English summary
vadakara conflict 14 rmpi workers arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്