വൈകിക്കണ്ട, പുതിയ റേഷന്‍ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം..

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കൊയിലാണ്ടി, വടകര, കോഴിക്കോട് താലൂക്കുകളില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഫെബ്രുവരി 15 മുതല്‍ സ്വീകരിക്കും. അപേക്ഷാ ഫോം സിവില്‍ സപ്ലൈസ് വെബ്‌സൈറ്റില്‍ www.civilsupplieskerala.gov.in നിന്നും ഡൗലോഡ് ചെയ്ത് ഉപയോഗിക്കാം.

ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചാടി! പോലീസ് കുളത്തിലിറങ്ങി പൊക്കി...

അതേസമയം, നിലവില്‍ റേഷന്‍കാര്‍ഡില്‍ പേരുള്ളവരുടെ കുടുംബ റേഷന്‍കാര്‍ഡ് വിഭജിച്ച് പുതിയ റേഷന്‍കാര്‍ഡ് നല്‍കല്‍, തെറ്റുതിരുത്തല്‍, റിഡക്ഷന്‍, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്യൂപ്ലിക്കേറ്റ് റേഷന്‍കാര്‍ഡ് എന്നിവയ്ക്കുള്ള അപേക്ഷ ഇപ്പോള്‍ സ്വീകരിക്കില്ല. ഇതിനുള്ള തിയ്യതി പിന്നീട് പ്രസിദ്ധീകരിക്കും.

 rations

അപേക്ഷയുടെ മാതൃക എല്ലാ റേഷന്‍ കടകളിലും, പഞ്ചായത്ത്-വില്ലേജ് ഓഫീസുകളിലും താലൂക്ക് സപ്ലൈ ഓഫീസിലും ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകളായ താമസ സാക്ഷ്യപത്രം, വരുമാന സാക്ഷ്യപത്രം, കാര്‍ഡുടമയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്/തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ അതാത് സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണം.

കൊയിലാണ്ടി താലൂക്ക് ഓഫിസ്: തീയതി, സ്ഥലം എന്നീ ക്രമത്തില്‍: ഫെബ്രുവരി 15, 16 - കൊയിലാണ്ടി, ചെങ്ങോട്ട്കാവ്, 17,19 - ചേമഞ്ചേരി, ഉള്ള്യേരി, ബാലുശ്ശേരി, അത്തോളി, 20, 21 - മൂടാടി, തിക്കോടി, പയ്യോളി, തുറയൂര്‍, 22, 23 - മേപ്പയ്യൂര്‍, കീഴരിയൂര്‍, അരിക്കുളം, നൊച്ചാട്, ചെറുവണ്ണൂര്‍, 24, 26 - നടുവണ്ണൂര്‍, കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, 27, 28 - പേരാമ്പ്ര, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി. 

വടകര താലൂക്ക് ഓഫിസ്: ഫെബ്രുവരി 15, 16 - വടകര , ചോറാട്, ഒഞ്ചിയം, അഴിയൂര്‍, 19, 20 - ഏറാമല, വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍, 21,22 - എടച്ചേരി, നാദാപുരം, തൂണേരി, ചെക്യാട്, കുന്നുമ്മല്‍, പുറമേരി, 23,24 - കുറ്റിയടി, വേളം, വളയം വാണിമേല്‍, 26,27 - മരുതോങ്കര, കായക്കൊടി, കാവിലുംപാറ, നരിപ്പറ്റ.

ഹനുമാന്‍ ചാലിസ ആലപിക്കുക, പ്രകൃതി ദുരന്തങ്ങള്‍ തടയാം, തലതിരിഞ്ഞ പ്രസ്താവനയുമായി ബിജെപി നേതാവ്

കോഴിക്കോട് താലൂക്ക് ഓഫിസ്: ഫെബ്രുവരി 15 ന് - രാമനാട്ടുകര, കടലുണ്ടി, ഫറോക്ക്, ബേപ്പൂര്‍, ചെറുവണ്ണൂര്‍, പെരുമണ്ണ, 16 ന് ഒളവണ്ണ, പെരുവയല്‍, മാവൂര്‍, ചേളൂര്‍, കക്കോടി, കുരുവ'ൂര്‍, 17 ന് കുന്ദമംഗലം, ചാത്തമംഗലം, മടവൂര്‍, മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍, 19 ന് എലത്തൂര്‍, തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട. ഫെബ്രുവരി 15 മുതല്‍ സിറ്റി റേഷനിംഗ് ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കാവുതാണെന്ന് കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.

English summary
ration card application starts on feb 15 in kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്