കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര മോർഫിങ് കേസിലെ മുഖ്യ പ്രതി പിടിയിൽ; ബിബീഷ് പിടിയിലായത് ഇടുക്കിയിൽ നിന്ന്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രണ്ടായിരത്തിലധികം ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന് ബിബീഷ് | Oneindia Malayalam

കോഴിക്കോട്: വടകരയിൽ വിവാഹ വീഡിയോകൾ മോർഫ് ചെയ്ത ബിബീഷ് പോലീസ് പിടിയിൽ. കുറച്ച് ദിവസമായി ഇയാൾ ഒളിവിലായിരുന്നു. വിവാഹ വീഡിയോ മോർഫ് ചെയ്ത് അശ്ലീല വീഡിയോ ഉണ്ടാക്കി എന്നാണ് ബിബീഷിനെതിരെയുള്ള കേസ്. ഇടുക്കിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

സ്റ്റുഡിയോ ഉടമകളായ രണ്ട് പേരെ നേരത്തെ പേലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിബീഷിന്റെ ഹാർഡ് ഡിസ്കിൽ നിന്ന് 46000ത്തിലധികം വിവാഹ ചിത്രങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നൂറിലധികവും മോർഫ് ചെയ്ത്വയായിരുന്നു.

ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ

ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ

ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാണ് പോലീസ് നൽകുന്ന വിവരം. നേരത്തെ ബിബീഷ് മോര്‍ഫിങ്ങ് നടത്തി സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മോർഫ് ചെയ്ത ചിത്രത്തിലെ ആറ് പേരെ മാത്രമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ബാക്കി എല്ലാവരും ആരാകും എന്ന ആശങ്കയിലാണ് നാട്ടുകാരും പോലീസും. ബിബീഷ് പോലീസ് പിടിയിലീയതോടെ ആശങ്കകൾ വഴിമാറും. നേരത്തെ തന്നെ ബിബീഷ് മോർഫ് ചെയ്യുന്നത് സ്റ്റുഡിയോ ഉടമകൾക്ക് അറിയാമായിരുന്നു എന്നാണ് വിവരം. എന്നാൽ നല്ല എഡിറ്ററായതുകൊണ്ട് ഇയാൾക്കെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല.

മറ്റൊരു സ്റ്റുഡിയോ തുറക്കാനുള്ള ശ്രമം

മറ്റൊരു സ്റ്റുഡിയോ തുറക്കാനുള്ള ശ്രമം

അതേസമയം ബിബീഷ് വടകര സദയം സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി മറ്റൊരു സ്റ്റുഡിയോ തുറക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് സംഭവം പുറത്ത് വന്നത്. സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനായിരുന്നു ഇത് പുറത്ത് വിട്ടതെങ്കിലും പിന്നീട് നാടിനെ നടുക്കുന്ന കാര്യങ്ങളായിരുന്നു പുറത്തു വന്നത്. പ്രതികളെ പിടികൂടാന്‍ വൈകിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. . സൈബര്‍ സെല്ലിന്റേയും മറ്റു പൊലീസ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പരാതി നൽകാൻ വൈകി

പരാതി നൽകാൻ വൈകി

ഇടുക്കിയിൽ നിന്നും പിടിയാലായ ബിബീഷിനെ വടകര എത്തിക്കും. സംഭവം വാർത്തയായതോടെ ബിബീഷും സ്ഥാപന ഉടമകളായ രണ്ട് പേരും ഒളിവിലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉടമകളായ സതീഷ്, ദിനേഷ് എന്നിവരെ വയനാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുന്നത്. ആറ് മാസം മുമ്പും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് കാര്യം പലർക്കും ലഭിച്ചിരുന്നു. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായില്ല. ഇതാണ് ബിബീഷിനെ പെട്ടെന്ന് കണ്ടെത്താൻ കവിയാതിരുന്നത്.

അശ്ലീല സൈറ്റിൽ ഫോട്ടോകൾ...

അശ്ലീല സൈറ്റിൽ ഫോട്ടോകൾ...

ശാസ്ത്രീയമായ പരിശേധനകളും മറ്റും പോലാസിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. ബിബീഷിന്റെ ഹാർഡ് ഡിസ്കിൽ നിന്ന് മോർഫ് ചെയ്ത നിരവധി ചിത്രങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാൽ ഇതിന്റെ കോപ്പി ഒളിവിൽ പോയ സമയത്ത് ഇയാളുടെ കയ്യിൽ ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. അങ്ങിനെയെങ്കിൽ അശ്ലീല സൈറ്റിലോ മറ്റോ അപ്ലോഡ് ചെയ്ത് പണം സമ്പാദിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. നാട്ടിലെ വിവാഹ ഫോട്ടോസപുകളും വീഡിയോകളും എടുക്കുന്നത് ഈ സ്റ്റുഡിയോയിൽ നിന്നാണ്. അതുകൊണ്ട് തന്നെ നാട്ടിലെ രക്ഷിതാക്കളെല്ലാം ആശങ്കയിലാണ്. ആരുടെയൊക്കെ ഫോട്ടോകളാണ് ഉള്ളതെന്നറിയാതെ കേസ് കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. ആറ് പേരുടെ ഫോട്ടോകൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

കേസന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘം

കേസന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘം


വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച സികെ നാണു എം എൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിൽ ഒളിവിൽ പോയ ബിബീഷിനെ കണ്ടെത്താൻ ഊർജ്ജിത ശ്രമങ്ങൾ
നടന്നു വരുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് നടപടി ശക്തമാക്കിയത് .മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകൾ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഡിവൈഎസ്പി ടിപി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക കേസ്സന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

നാട്ടുകാർ ആശങ്കയിൽ

നാട്ടുകാർ ആശങ്കയിൽ


ഐടി ആക്ട്,ഐപിസി ആക്ട്,354 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസ്സെടുത്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഉടമകളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഒരു നാടിനെ മുഴുവൻ ആശങ്കയിലാഴ്ത്തിയ സ്റ്റുഡിയോ ഉടമകൾക്കും,ജീവനക്കാരനുമെതിരെ വൈക്കിലശ്ശേരിയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. നാട്ടുകാര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരരംഗത്താണ്. ഈ പ്രദേശത്തെ ആയിരകണക്കിനു വനിതകളുടെ ചിത്രങ്ങളാണ് വിവാഹ വീഡിയോവില്‍ നിന്നു പകര്‍ത്തി ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിച്ചതെന്നാണ് ആരോപണം. ഇതില്‍ നിന്നെടുത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം വെളിച്ചത്തായതോടെ പരാതിയും പ്രതിഷേധവും ഉയരുകയായിരുന്നു. ഇക്കാര്യത്തില്‍ പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതും പ്രതിഷേധത്തിനു ആക്കം കൂട്ടി

English summary
Vadakara morphing case; Bibeesh arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X