തലക്ക് മീതെ ദുരന്തം പോലീസുകാർക്കും രക്ഷയില്ല: പോലീസ് ഔട്ട് പോസ്റ്റിലെ സീലിംഗ് അടർന്നു വീണു

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര: മീതെ ദുരന്തം പതിയിരിക്കുന്നു എന്ന് അറിഞ്ഞിട്ടും ഇവിടെ ഇരുന്ന് ജോലി ചെയ്യേണ്ട ഗതികേടിലാണ് വടകരയിലെ പൊലീസുകാർ. പഴയസ്റ്റാൻഡിലെ പോലീസ് ഔട്ട്‌പോസ്റ്റ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സീലിങ് അടർന്നുവീഴുന്നു. കോൺക്രീറ്റ് പാളികൾ ഔട്ട്‌പോസ്റ്റിനുള്ളിൽ അടർന്നുവീണു.പോലീസുകാരൻ ഉള്ളിൽ ഇരിക്കുമ്പോഴാണ് സീലിങ് തകർന്നതെങ്കിലും ദേഹത്ത് വീഴാത്തതിനാൽ അപകടം ഒഴിവായി.

ഏഴ് വർഷങ്ങളും അഞ്ച് കോടിയും പാഴാകുമോ? വടകര ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണം നിയമ കുരുക്കിൽ

വർഷങ്ങളോളം പഴക്കമുള്ള കെട്ടിടത്തിലാണ് ഔട്ട്‌പോസ്റ്റ് പ്രവർത്തിക്കുന്നത്.കാലങ്ങളായി അറ്റകുറ്റപ്പണി നടത്തിയിട്ട്.ഈയ്യിടെ നഗരസഭയുടെ കെട്ടിടത്തിന്റെ പുറംവശം പെയിന്റടിച്ച് സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും ഉള്ളിൽ ഒന്നും ചെയ്തിട്ടില്ല.

policeoutpst

പോലീസ് ഔട്ട് പോസ്റ്റിലെ സീലിംഗ് അടർന്നു വീണ നിലയിൽ

കോൺക്രീറ്റ് പാളികൾ അടർന്നുവീണ ഭാഗത്ത് തുരുമ്പിച്ച കമ്പികൾ പുറത്താണ്. മറ്റുള്ള ഭാഗങ്ങളും ഏതുസമയവും അടർന്നുവീഴാവുന്ന നിലയിലാണ്. സംഭവത്തിനു ശേഷം പോലീസുകാർക്കും,ഹോം ഗാർഡുകൾക്കും ഉള്ളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
പഴയ സ്റ്റാൻഡിലെ കെട്ടിടങ്ങൾ മൊത്തം പൊളിച്ച് കോട്ടപ്പറമ്പ് നവീകരണപദ്ധതി നഗരസഭ നടപ്പാക്കുന്നതിനാൽ ഈ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താനുള്ള സാധ്യതയില്ല.പഴയ സ്റ്റാൻഡിലെ മറ്റുകെട്ടിടങ്ങളും തകർച്ചയിലാണ്.

സിസിടിവി നേതാവിനെ കുടുക്കി; മുസ്ലിം ലീഗ് ഓർക്കാട്ടേരി മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി ‌

വീപ്പ കേസിൽ ചുരുളഴിഞ്ഞു! ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ... സജിത്തും ജീവനൊടുക്കി...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vadakara police outpost building under trouble

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്