വടകര പോലീസ് സ്റ്റേഷന്റെ ചുമതല ഇനി മുതൽ സി.ഐ യ്ക്ക്
വടകര: സർക്കാർ ഉത്തരവ് പ്രകാരം ഇനി മുതൽ വടകര പോലീസ് സ്റ്റേഷന്റെ ചുമതല സി.ഐ യ്ക്ക്.കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐ മാരിൽ നിന്നും സി.ഐ.മാർക്ക് കൈമാറുന്ന ചടങ്ങ് വടകരയിൽ സി.കെ.നാണു.
എം.എൽ.എ ഉൽഘാടനം ചെയ്തു.റൂറൽ എസ്.പി.എം.കെ.പുഷ്ക്കരൻ അധ്യക്ഷത വഹിച്ചു.ഡി.വൈ.എസ്.

പി.ടി.പി.പ്രേമരാജൻ,നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ,പയ്യോളി സി.ഐ.ദിനേശ് കോറോത്ത്,എസ്.ഐ.ടി.വി.രാമകൃഷ്ണൻ,സി.എം.പുഷ്പ,പി.ആർ.ഒ സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. പടം:റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐ മാർക്ക് കൈമാറുന്നതിന്റെ ഉൽഘാടനം സി.കെ.നാണു എം.എൽ.എ.നിർവ്വഹിക്കുന്നു.












Click it and Unblock the Notifications