കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതി സിപിഎമ്മുകാരനായത് കൊണ്ടാണോ മുഖ്യന്ത്രി ഇരയെ കാണാന്‍ സമ്മതിക്കാത്തത്; പിണറായി മറുപടി പറയണം

സ്വന്തം പാര്‍ട്ടിക്കാരനാണ് പ്രതി എന്നത് കൊണ്ടാണോ അതിക്രൂരമായ പീഡനത്തിനും പോലീസിന്റെ മാനസിക പീഡനത്തിനും ഇരയായ ഒരു പെണ്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമയം നല്‍കാത്തത്...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം നേതാവും കൂട്ടുകാരും കൂട്ടബലാത്സംഗം ചെയ്‌തെന്ന ആരോപണമവുമായി തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ യുവതി രംഗത്ത് വന്നിട്ട് ദിവസം കുറേയായി. തിരുവനന്തപുരത്ത് വന്ന വാര്‍ത്താ സമ്മേളനം നടത്തിയതിന് ശേഷം മുഖ്യമന്ത്രിയെ നേരില് കണ്ട് പരാതി പറയാനായി യുവതിയും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സെക്രട്ടറേിയറ്റിലെത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ല.

വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗ ഇരയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ ഇതുവരേയും സമയം അനുവദിച്ച് കിട്ടിയിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സ്വന്തം പാര്‍ട്ടിക്കാരനാണ് പ്രതി എന്നത് കൊണ്ടാണോ അതിക്രൂരമായ പീഡനത്തിനും പോലീസിന്റെ മാനസിക പീഡനത്തിനും ഇരയായ ഒരു പെണ്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമയം നല്‍കാത്തതെന്നാണ് ഭാഗ്യലക്ഷമി ചോദിക്കുന്നത്.

bhagyalakshmi

മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ മൂന്ന് െ്രെപവറ്റ് സെക്രട്ടറിമാരുമായും വിഷയത്തെ കുറിച്ച് സംസാരിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാന്‍ അനുവാദം നല്‍കിയില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി തിരുവനന്തപുരത്ത് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേശനം നടത്തിയത്. അതിന് ശേഷം മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദി കിട്ടിയില്ല.

കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി സംസാരിച്ചതാണ്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ മാത്രം അനുവാദം ലഭിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്താണെന്ന് അറിയില്ല, മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം എല്ലാവരും അമാന്തം കാണിക്കുന്നതായി തോന്നുന്നുവെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
സിപിഎമ്മിമായി ബന്ധപ്പെട്ട കേസായതിനാല്‍ പാര്‍ട്ടി നേതാക്കളോട് കൂടി ആലോചിച്ചിട്ടാവും സമയം അനുവദിക്കുക. അതാവും അല്‍പം വൈകുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നെഗറ്റീവായി ഇതിനെ കാണുന്നില്ല, ഒരു പക്ഷേ പെണ്‍കുട്ടിയെ കണ്ട ശേഷം ഉടനടി ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടി വരും. അതിനാല്‍ പാര്‍ട്ടി തലത്തിലൊക്കെ ഒരു തീരുമാനം എടുക്കേണ്ടി വരും. അതുകൊണ്ട് പലരോടും ചര്‍ച്ച ചെയ്യാനെടുക്കുന്ന താമസം മാത്രമാവും ഇതെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിക്ക് ഒറ്റക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലായിരിക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മറ്റിയിലെങ്കിലും ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം നല്‍കാത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂട്ട ബലാത്സംഗ കേസിലെ പ്രതി സിപിഎം നേതാവായതുകൊണ്ടാണ് പിണറായി പെണ്‍കുട്ടിയെ കാണാന്‍ സമയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം വടക്കാഞ്ചേരി പീഡനക്കേസ് പുനരന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍വച്ച് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
Vadakkanchery rape victim didn't get chance to meet cm as off now, says Bhagyalakshmi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X