Get Updates
Get notified of breaking news, exclusive insights, and must-see stories!

വളപട്ടണം ഐഎസ് കേസ്: മൂന്ന് പ്രതികളും കുറ്റക്കാർ, ശിക്ഷ മറ്റന്നാള്‍ വിധിക്കും

കൊച്ചി: കണ്ണൂർ വളപട്ടണം ഐഎസ് കേസിലെ പ്രതികളായ മൂന്ന് പേരും കുറ്റക്കാരാണെന്ന് വിധിച്ച് കോടതി. പ്രതികള്‍ കുറ്റ് ചെയ്തതായി കണ്ടെത്തിയത് കൊച്ചി എന്‍ ഐ എ കോടതിയാണ് വിധിച്ചിരിക്കുന്നത്. ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിരാജ്,‌ വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്‌, തലശ്ശേരി ചിറക്കര സ്വദേശി യു കെ ഹംസ എന്നിവരാണ് കേസിലെ പ്രതികകള്‍. ഇവർക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും.

ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണയുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയില്‍ നിന്ന് കുറയ്ക്കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രവാദ ചിന്താഗതി പൂർണമായും ഉപേക്ഷിച്ചെന്നും ശിക്ഷയിൽ ഇളവ് തരണമെന്നും പ്രതി ഹംസ കോടതിയോട് അപേക്ഷിച്ചുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

nia

ഐഎസ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു. നേരത്തെ അത്തരത്തിൽ നിലപാട് എടുത്തതിൽ പശ്ചാതാപമുണ്ടെ്. എല്ലാ മനുഷ്യരേയും ഒരുപോലെ കാണുമെന്നും ഹംസ കോടതി മുമ്പാകെ വ്യക്തമാക്കി. എന്നാല്‍ പ്രതികള്‍ക്ക് ശിക്ഷയില്‍ യാതൊരു വിധത്തിലുള്ള ഇളവും നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. അത്തരത്തിലുള്ള എന്തെങ്കിലും ഇളവ് നല്‍കിയാല്‍ അത് അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേർത്തു.

കേസില്‍ ആകെ 153 സാക്ഷികളാണുള്ളത്. ഫോണുകള്‍, ഡിവൈസറുകള്‍, ഫെയ്‌സ്ബുക്ക്, ഇമെയില്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ഹാജരാക്കിയത്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15ൽ ഏറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന് ഐ എ എറ്റെടുക്കുകയായിരുന്നു. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യുവാക്കളെ സിറിയലിലേക്ക് കൊണ്ടുപോവാനും പദ്ധതിയിട്ടിരുന്നു.

അച്ഛന്റെ കൈപിടിച്ച് മീനൂട്ടി: മിഴിവേകി ഫ്‌ളോറല്‍ അനാര്‍ക്കലിയും, മീനാക്ഷി ദിലീപിന്റെ ചിത്രങ്ങള്‍ വൈറല്‍

വളപട്ടണത്ത് നിന്നും ഐഎസിലേക്ക് പോയ അബ്ദുള്‍ മനാഫ് 2017 നവംബറില്‍ സിറിയലില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ ഐസിസ് തീവ്രവാദിയായ അബ്ദുള്‍ ഖയൂം എന്ന മനാഫിന്റെ സുഹൃത്താണ് എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരം കുടുംബത്തെ അറിയിച്ചിരുന്നത്. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശിയാണ് അബ്ദുള്‍ ഖയ്യൂം. 2016ന് ശേഷം ഐസിസില്‍ ചേര്‍ന്ന അഞ്ച് കണ്ണൂര്‍ സ്വദേശികളില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട മനാഫ്

ഐഎസില്‍ ചേർന്ന വള്ളുവന്‍കണ്ടി ഷാജഹാന്റെ അടുത്ത സഹായായിരുന്നു. തുര്‍ക്കിയില്‍ നിന്ന് നാടുകടത്തിയ ഷാജഹാനെ ദില്ലി പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+