Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയ്ക്ക് ജാമ്യം കിട്ടാന്‍ ആറന്മുളയില്‍ വള്ള സദ്യ

പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന തണിവ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യം കിട്ടാന്‍ ആറന്മുള പാര്‍ത്ഥസാരഥിയ്ക്ക് വള്ള സദ്യ വഴിപാട്. 2015ലെ വള്ള സദ്യയ്ക്കാണ് ഇപ്പോള്‍ അപേക്ഷ നല്‍കിയിരിയ്ക്കുന്നത്. ഇടശ്ശേരിമല സുകുമാരന്‍ ആണ് അടുത്ത വര്‍ഷത്തെ വള്ളസദ്യയ്ക്കായി മുന്‍കൂര്‍ പണം നല്‍കിയത്.

ആറന്മുള ഇടശ്ശേരിമല കൊച്ചു വീട്ടില്‍ കെ കെ സുകുമാരാനാണ് ജയലളിതയ്ക്ക് വേഗത്തില്‍ ജാമ്യം കിട്ടാനായി വള്ളസദ്യ നേര്‍ന്നത്. 2015 വള്ള സദ്യ കാലഘട്ടത്തേയ്ക്ക് നേരത്തെ തന്നെ അപേക്ഷ നല്‍കിയിരിയ്ക്കുകയാണ് സുകുമാരന്‍.

Jayalalitha

ഇടശ്ശേരിമല കിഴക്ക്, ഇടശ്ശേരിമല വടക്ക്, മാരാമണ്‍ വള്ളങ്ങള്‍ക്കാണ് വള്ളസദ്യ നേര്‍ന്നിരിയ്ക്കുന്നത്.ചെന്നൈയില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് സുകുമാരന്‍ വള്ളസദ്യയ്ക്ക് പേര് നല്‍കിയത്.

ജയലളിതയുടെ ജാമ്യാപേക്ഷ പലതവണ പിരണഗിച്ചെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഈ തടസങ്ങള്‍ നീങ്ങി ജാമ്യം ലഭിയ്ക്കുന്നതിനാണ് വള്ളസദ്യ നേര്‍ന്നത്. ആഗ്രഹ സാഫല്യത്തിനും മറ്റുമായി പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ നടത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+