വന്ദന കൊലപാതകം: ആഭ്യന്തരവകുപ്പ് പരാജയം, ആരോഗ്യമന്ത്രി ഇരയെ അപമാനിക്കുന്നുവെന്നും കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ മയക്കുമരുന്നിന് അടിമയായ ആളുടെ കുത്തേറ്റ് മരിച്ച സംഭവം പൊലീസിന്റെ പൂർണ പരാജയമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിലങ്ങ് വെച്ച് കൊണ്ടുവന്ന പ്രതി അക്രമം നടത്തിയത് തടയാൻ പൊലീസിന് സാധിച്ചില്ല. ആഭ്യന്തരവകുപ്പിന്റെ ദയനീയ പരാജയമാണിത്. മയക്കുമരുന്നിന് അടിമയായ പ്രതിയെ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ പൊലീസ് പാലിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശുപത്രിയിൽ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ഇരയെ അപമാനിക്കുകയാണ്. കൊല്ലപ്പെട്ട വന്ദന ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന നിന്ദ്യമാണ്. കൊല്ലപ്പെട്ട യുവ ഡോക്ടർ എക്സ്പീരിയൻസ് ഇല്ലാത്തയാളാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞത്? ഈ നീചമായ പ്രസ്താവന ആരോഗ്യമന്ത്രി പിൻവലിക്കണം. അങ്ങേയറ്റം ദൗർഭാഗ്യകരമായ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

താനൂർ ബോട്ട് അപകടത്തിന് കാരണം മന്ത്രിമാർ ഉൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രിമാരായ അബ്ദുൾ റഹ്മാനും മുഹമ്മദ് റിയാസിനും നിയമവിരുദ്ധ ബോട്ട് യാത്രയെ പറ്റി നേരിട്ട് അറിവുണ്ടായിരുന്നു. അവർക്ക് നാട്ടുകാർ പരാതിയും നൽകിയിരുന്നു. എന്നിട്ടും നടപടിയെടുക്കാതിരുന്നത് കൊണ്ടാണ് 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് താനൂർ ബോട്ടപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
ബോട്ട് ഉടമ അബ്ദുൾ റഹിമാന്റെ സ്വന്തം ആളാണ്. അതുകൊണ്ടാണ് ഇയാളുടെ നിയമലംഘനത്തിനെതിരെ അധികൃതർ നടപടിയെടുക്കാതിരുന്നത്. ബോട്ട് ഉടമ മാത്രമല്ല മന്ത്രിമാരും ഈ ദുരന്തത്തിന് ഉത്തരവാദികളാണ്. മുഖ്യമന്ത്രി നേരിട്ട് വന്ന് ലീ ഗിന്റെ നേതാക്കളുമായി ചർച്ച നടത്തിയത് കൊണ്ട് പ്രശ്നം അവസാനിച്ചോ? എന്തുകൊണ്ടാണ് ഉദ്യോ ഗസ്ഥൻമാരുടെ വീഴ്ച അന്വേഷിക്കാത്തത്? രേഖാമൂലം നൽകിയ പരാതി എന്തുകൊണ്ട് പരി ഗണിച്ചില്ലെന്ന് സർക്കാർ വ്യക്തമാക്കണം.
തട്ടേക്കാട് തേക്കടി ദുരന്തങ്ങളുണ്ടായപ്പോഴുള്ള അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ടാണ് സർക്കാർ അലമാരയിൽ പൊടിപിടിച്ചു കിടക്കുന്നത്? ഫിഷറീസ് ബോട്ട് എങ്ങനെ വിനോദസഞ്ചാര ബോട്ടായി മാറിയെന്ന് റിയാസ് പറയണം. മുസ്ലിംലീ ഗ് എന്തുകൊണ്ടാണ് മൗനം ഇതിൽ പാലിക്കുന്നത്. പ്രതിപക്ഷം സർക്കാരിന്റെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ചക്കയുടെ ഈ ഗുണങ്ങള്‍ ഒക്കെ അറിയുമോ: ഇഷ്ടം പോലെ കഴിക്കാം, എന്നാല്‍ ചിലപ്പോള്‍ പണിയും കിട്ടും
മതിയായ അനുഭവ പരിചയമില്ലാത്തതുകൊണ്ടാണ് ഡോ: വന്ദന കൊല്ലപ്പെട്ടത് എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡോക്ടർമാരുടെ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും അഭിപ്രായപ്പെട്ടു. കേരളത്തിൽ ഡോക്ടർമാർ ഏതവസരത്തിലും ആക്രമിക്കപ്പെടും അതിനെ നേരിടാൻ മുൻ പരിചയം വേണം എന്ന വാദത്തിലൂടെ കേരളത്തിൽ നിലനിൽക്കുന്നത് ജംഗിൾ രാജാണ് എന്ന് മന്ത്രി തന്നെ സമർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ: വന്ദനയുടെ മരണത്തിനു പൂർണ ഉത്തരവാദി ആഭ്യന്തവകുപ്പാണ്. അക്രമകാരികളായ പ്രതികളെ പുറത്തിറക്കുന്നത് കൈവിലങ്ങ് ധരിപ്പിച്ചു വേണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം ഇവിടെ കാറ്റിൽ പറത്തിയിരിക്കുകയാണ്. പൊലീസിൻ്റെ കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതി കൊലപാതകം നടത്തുന്നത് കേട്ടുകേഴ്വി ഇല്ലാത്ത കാര്യമാണ്.
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതിനുള്ള ത്രാണി ഇല്ല എന്ന് സംസ്ഥാനത്ത് നടക്കുന്ന ഓരോ സംഭവവും തെളിയിച്ചു കൊണ്ടിരിക്കുന്നു. കസ്റ്റഡിയിലുള്ള പ്രതി ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുമ്പോൾ പൊലീസ് ആത്മ രക്ഷാർത്ഥം ഓടി മുറിയിൽ കയറി കതകടച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ആഭ്യന്തര ഭരണത്തിൻ്റെ ദയനീയത യാണ് തുറന്നു കാട്ടുന്നത്.
ആരോഗ്യ പ്രവർത്തകർക്ക് സമ്പൂർണ്ണമായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ബി ജെ പി സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications