വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. വാഴക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ടി ഡി സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരമാർശം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ എറണകുളം വാഴക്കുളം എസ് എച്ച് ഒ ആണ് സുനിൽ കുമാർ. സസ്പെൻഷന് പുറമെ സുനിൽ കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കോടതി വിധി വന്ന് ഒന്നര മാസത്തിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. കേസന്വേഷണത്തിലെ ഗുരുതര വീഴ്ച മൂലം പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചിരുന്നു. തെളിവ് ശേഖരിച്ചത് മുതൽ വിചാരണ വേളയിലും ടി ഡി സുനിൽ കുമാറിന് സംഭവിച്ച വീഴ്ച കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
2021 ജൂൺ 30 ന് ആണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറ് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതിന് പിന്നാലെ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തി സമീപവാസിയായ അർജുിനെ പിടികൂടി.
പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, ബാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിനെ തുടർന്ന് കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു, സംഭവത്തിൽ പോലീസിനും സർക്കാരിനുമെതിരെ പ്രതിഷേധം ഉയർന്നിരുന്നു
വണ്ടിപ്പെരിയാർ കേസിൽ പ്രതിപക്ഷം നിയമസഭയിൽ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു, പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോലഫാണ് വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അവതരിപ്പിച്ചത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. പോലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു.
പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്നും പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തിയാൽ ആനുകൂല്യം ലഭിക്കില്ല എന്ന് കത്ത് വന്നപ്പോൾ ആണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നാണ് അറിഞ്ഞതെന്നും
അച്ചൻ പറഞ്ഞിരുന്നു..












Click it and Unblock the Notifications