കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാപ്പുഴ കസ്റ്റഡി മരണം; പോലീസും സിപിഎമ്മും വ്യാജ തെളിവുണ്ടാക്കുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി/വരാപ്പുഴ: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ വ്യാജ തെളിവുണ്ടാക്കാന്‍ പോലീസും സിപിഎമ്മും ശ്രമിക്കുന്നതായ വെളിപ്പെടുത്തല്‍ നടത്തിയ യുവാവിന്‍റെ ജീവനു ഭീഷണിയിലെന്നു സൂചന. ശ്രീജിത്തിനെതിരേ പോലീസിനു മൊഴി നല്‍കിയതായി പറയുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.എം. പരമേശരന്‍റെ മകന്‍ ശരത്തിനാണു ഭീഷണി.

 sreejithblood

പോലീസിനേയും സിപിഎമ്മിനേയും ഒരേ പോലെ വെട്ടിലാക്കുന്ന ആരോപണവുമായി ഇന്നലെ പരസ്യമായി രംഗത്തെത്തിയത്. ശ്രീജിത്തിനെതിരേ അച്ഛന്‍ മൊഴി നല്‍കിയതു സിപിഎമ്മിന്‍റെ സമ്മര്‍ദം മൂലമാണെന്നായിരുന്നു ശരത്തിന്‍റെ വെളിപ്പെടുത്തല്‍. സിപിഎം ഏരിയാ കമ്മിറ്റി അംഗമായ ഒരാളുടെ വീട്ടില്‍ വച്ചാണു പോലീസ് അച്ഛന്റെ മൊഴിയെടുത്തത്.

സംഭവസമയത്ത് അച്ഛന്‍ ചന്തയിലായിരുന്നു. വൈകുന്നേരമാണു സംഭവങ്ങള്‍ അച്ഛന്‍ അറിഞ്ഞത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ വന്നുപോയശേഷം മൊഴി നല്‍കാന്‍ അച്ഛന്‍ തയാറായി. സിപിഎം നേതാക്കളായ വി.പി. ഡെന്നിയും കെ.ജെ. തോമസും വീട്ടിലെത്തി അച്ഛനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ശരത്ത് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിനുശേഷം തിരികെ വീട്ടിലെത്തിയ ശരത്തുമായി വീട്ടുകാര്‍ കനത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണു ലഭിക്കുന്ന വിവരം.

പരമേശ്വരന്‍ ശരതുമായി കനത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും തെക്കേ ദേവസ്വംപാടം ഡിവൈഎഫ്‌ഐ യൂണിറ്റ് അംഗം കൂടിയായ ശരത്തിന്‍റെ ജീവനു ഭീഷണിയുള്ളതായും പ്രദേശവാസികള്‍ പറയുന്നു. മൊഴി കുരുക്കില്‍ കുടുങ്ങിയ പരമേശ്വരനെ രക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സിപിഎം പ്രാദേശിക നേതാക്കള്‍ നടത്തിവരുന്നതിനിടെയാണു ശരതിന്‍റെ രംഗപ്രവേശനവും വെളിപ്പെടുത്തലും ഉണ്ടായത്. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിലയില്ലാ കയത്തിലായ സിപിഎമ്മിനെ കൂടുതല്‍ കുരുക്കുന്നതായിരുന്നു ശരത്തിന്റെ വെളിപ്പെടുത്തല്‍. പ്രദേശിക നേതാക്കളുടെ പേരെടുത്തു പറഞ്ഞു നടത്തിയ വെളിപ്പെടുത്തലുകളാണു ശരത്തിനു കൂടുതല്‍ ഭീഷണിയായിരിക്കുന്നത്.

അതേസമയം, മരണത്തില്‍ ജുഡീഷ്വല്‍ അന്വേഷണം നടത്തണമെന്നു മരണപ്പെട്ട ശ്രീജിത്തിന്‍റെ ഭാര്യ അഖില. സംഭവത്തില്‍ പ്രതികള്‍ പോലീസ് ആണെന്നു വ്യക്തമായ കാര്യമാണ്. അങ്ങനെയാകുമ്പോള്‍ പോലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കുമെന്നു വിശ്വാസമില്ലെന്നും അഖില മാധ്യമങ്ങളോടു പറഞ്ഞു. വ്യാഴാഴ്ച അഖിലയും ശ്രീജിത്തിന്റെ അമ്മയുടെ അടക്കമുള്ളവരുടെ മൊഴി കേസ് അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ ഐജി എസ്. ശ്രീജിത്ത് എന്ന രേഖപ്പെടുത്തിയിരുന്നു. മൂന്നു പോലീസുകാര്‍ എത്തിയ ശേഷം വീട്ടില്‍ നടന്ന എല്ലാ സംഭവങ്ങളും അഖില വിശദീകരിച്ചു നല്‍കിയിരുന്നു. അതിനു തൊട്ടടുത്ത ദിവസമാണു പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന പ്രതികരണം വന്നിരിക്കുന്നത്.

ശ്രീജിത്തിന്‍റെ കസ്റ്റിഡിമരണം; റൂറല്‍ ടാസ്‌ക് ഫോഴ്‌സ് പ്രതികൂട്ടിലാകുന്നു ശ്രീജിത്തിന്‍റെ കസ്റ്റിഡിമരണം; റൂറല്‍ ടാസ്‌ക് ഫോഴ്‌സ് പ്രതികൂട്ടിലാകുന്നു

English summary
varapuzha custodial death; police and cpm try to make fake proofs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X