കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെ പ്രശാന്ത്: എസ്എഫ്ഐയില്‍ തുടക്കം, മേയറായി തിളക്കം; തലസ്ഥാന നഗരത്തിന്‍റെ സ്വന്തം മേയര്‍ ബ്രോ

Google Oneindia Malayalam News

തിരുവനന്തപുരം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂര്‍ക്കാവില്‍ സിപിഎം വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് വികെ പ്രശാന്തിലാണ്. അപ്രതീക്ഷിതമായി കൈവന്ന തിരവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ പദവിയില്‍ കാഴ്ച്ചവെച്ച ഭരണമികവിനുള്ള അംഗീകാരം കൂടിയാണ് വികെ പ്രശാന്തിന് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം.

വികസന പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ പദ്ധതികളിലൂടെയും തിരുവനന്തപുരത്തുകാര്‍ക്ക് സുപരിചിതനായ മേയറെ ജില്ലയ്ക്ക് പുറത്തേക്ക് ശ്രദ്ധേയനാക്കിയത് പ്രളയമസയത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടേയാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ക്ക് അതീതമായി ലഭിച്ച പിന്തുണ കൂടിയാണ് വികെ പ്രശാന്തിന്‍റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.

സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കാതെ പ്രശാന്തിനെ സിപിഎം വട്ടിയൂര്‍ക്കാവിലേക്ക് നിയോഗിച്ചതിലെ പ്രധാനന കാരണവും ഈ ജനീകയ പിന്തുണ കൂടിയാണ്. നിയമസഭയിലേക്ക് കന്നിയങ്കത്തിന് ഇറങ്ങുന്ന വികെ പ്രശാന്തിനേക്കുറിച്ച് കൂടുതല്‍ അറിയാം.

 എസ്എഫ്ഐ പ്രവര്‍ത്തകനായി

എസ്എഫ്ഐ പ്രവര്‍ത്തകനായി

കണിയാപുരം മുസ്ലിം ബോയ്സ് ഹയര്‍സെക്രട്ടറി സ്കൂളിലേയും സെന്‍റ് സേവ്യര്‍ കോളേജിലേയും എസ്എഫ്ഐ പ്രവര്‍ത്തകനായിട്ടാണ് വികെ പ്രശാന്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. സെന്‍റ് സേവ്യര്‍ കോളേജിലെ മാഗസിന്‍ എഡിറ്റര്‍, ചെയര്‍മാന്‍ പദവികള്‍ വഹിച്ച പ്രശാന്ത് ലാ അക്കാദമയിലെ പഠനകാലത്ത് എസ്എഫ്ഐയുടെ ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ആദ്യ തിരഞ്ഞെടുപ്പ്

ആദ്യ തിരഞ്ഞെടുപ്പ്

പഠനശേഷം അഭിഭാഷകനായി വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് തുടരുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ പ്രശാന്തിനെ 2005 ലാണ് സിപിഎം ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറക്കുന്നത്. കഴക്കൂട്ടം പഞ്ചായത്തിലെ കരിയില്‍ വാര്‍ഡില്‍ നിന്നുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ പ്രശാന്തിന് വിജയം സ്വന്തം. കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ത്ത കഴക്കൂട്ടം 2015 ല്‍ ജനറല്‍ വാര്‍ഡായപ്പോള്‍ വീണ്ടും മത്സരിച്ച് വിജയം സ്വന്തമാക്കി.

വലിയ ഭൂരിപക്ഷം

വലിയ ഭൂരിപക്ഷം

കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 3272 വോട്ടുകള്‍ നേടിയായിരുന്നു ബിജെപിയിലെ എപിഎസ് നായരെ വികെ പ്രശാന്ത് പരാജയപ്പെടുത്തിയത്. സിപിഎം എറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 100 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 42, ബിജെപി, 34, യുഡിഎഫ് 21 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

അപ്രതീക്ഷിത മേയര്‍

അപ്രതീക്ഷിത മേയര്‍

കേവലഭൂരിപക്ഷമില്ലാത്ത കോര്‍പ്പറേഷനില്‍ ഭരണത്തിന് നേതൃത്വം നല്‍കാന്‍ വികെ പ്രശാന്തിനെയായിരുന്നു സിപിഎം തിരഞ്ഞെടുത്തത്. തികച്ചും അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന പദവിയായിരുന്നെങ്കിലും മൂന്നരവര്‍ഷക്കാലം കോര്‍പ്പറേഷനെ വിജയകരമായി നയിക്കാനും വികസന നേട്ടങ്ങള്‍ കൈവരിക്കാനും വികെ പ്രശാന്തിന് സാധിച്ചു.

കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം

കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം

പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി മികച്ച നഗരസഭയ്ക്കുള്ള കേന്ദ്രസര്‍ക്കാറിന്‍റെ മാഹാനഗരപാലിക അവാര്‍ഡ്, മാലിന്യസംസ്കരണത്തിനുള്ള സ്വച്ഛത എക്സന്‍സ് അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ തേടിയെത്തി. 1981 ല്‍ കഴക്കൂട്ടത്ത് എസ് കൃഷ്ണന്‍റെയും ടി വസന്തന്‍റെയും മകനായി ജനിച്ച വികെ പ്രശാന്ത് നിലവില്‍ പാര്‍ട്ടിയുടെ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമാണ്. എംആര്‍ രാജിയാണ് ഭാര്യ. ആലിയ ആര്‍പി, ആര്യന്‍ ആര്‍പി എന്നിവര്‍ മക്കളാണ്

വട്ടിയൂര്‍ക്കാവ്: ഇടത് കോട്ട പൊളിച്ച 2011ലെ മണ്ഡല പുനഃനിര്‍ണ്ണയം, നിര്‍ണ്ണായക ശക്തിയായി എന്‍എസ്എസ്വട്ടിയൂര്‍ക്കാവ്: ഇടത് കോട്ട പൊളിച്ച 2011ലെ മണ്ഡല പുനഃനിര്‍ണ്ണയം, നിര്‍ണ്ണായക ശക്തിയായി എന്‍എസ്എസ്

മത്സരിക്കാനില്ലെന്ന് പ്രമുഖ നേതാക്കള്‍: പിന്നില്‍ പരാജയ ഭീതി? ബിജെപിയില്‍ ആശയകുഴപ്പം തുടരുന്നുമത്സരിക്കാനില്ലെന്ന് പ്രമുഖ നേതാക്കള്‍: പിന്നില്‍ പരാജയ ഭീതി? ബിജെപിയില്‍ ആശയകുഴപ്പം തുടരുന്നു

English summary
vattiyoorkav by election- who is vk Prasanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X