'പിടികൂടിയ 99 ശതമാനം പാമ്പുകളും ജീവിച്ചിരിപ്പില്ല' വാവാ സുരേഷിനെതിരെ തുറന്നടിച്ച് ഏംഗല്‍സ് നായര്‍
തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകളെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്ന വ്യക്തി വാവാ സുരേഷാണെന്ന് അനിമല്‍ ലീഗല്‍ ഫോഴ്സ് ജനറല്‍ സെക്രട്ടറി ഏംഗല്‍സ് നായര്‍. കേരളത്തില്‍ മൃഗങ്ങളെ ദ്രോഹിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നും. ആന, പാമ്പ് തുടങ്ങിയവയെ സംരക്ഷിക്കുക എന്ന പേരില്‍ നടക്കുന്നത് അവരെ ഉപദ്രവിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാമ്പിനെ ദ്രോഹിക്കുന്നയാളാണ് വാവാ സുരേഷെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സൗത്ത് ലൈവിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തെയാണ് ഏറ്റവും കൂടുതല്‍ പാമ്പ് കടിച്ചിരിക്കുന്നത്. പാമ്പുകള്‍ ഒരിക്കലും സ്നേഹം കൂടിയിട്ട് കടിക്കാറില്ലെന്നും അതിന് സഹികെട്ടിട്ടാണ് കടിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മൂര്‍ഖന്‍ പാമ്പൊക്കെ അതിന്റെ വിഷം പുറത്ത് കളയാനോ കടിക്കാനോ ഏറ്റവും കൂടുതല്‍ മടിക്കുന്ന ജീവിയാണ്. വാവാസുരേഷിനോട് നിരവധി തവണ പാമ്പിനെ പിടിക്കരുതെന്നും ആശാസ്ത്രീയമായ രീതിയില്‍ പോരുമാറരുതെന്നും പരഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അത് മരണപ്പെടാനുള്ള സാധ്യതയുമുണ്ടെന്നും നിരവധി തവണ വാവാ സുരേഷിനോട് പറഞ്ഞിട്ടുണ്ട്. സാധാരണ എല്ലാവര്ക്കുമള്ളത് പോലെ പാമ്പിനുമുണ്ട് ആന്തരിക അവയവങ്ങള്‍. അത് എവിടെയാണെന്നുള്ള എട്ടാം ക്ലാസില്‍ ബയോളജി പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് അറിയാവുന്ന അത്ര പോലും വാവാ സുരേഷിന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അത്കൊണ്ട് തന്നെ വാവാ സുരേഷിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര് തങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാമ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരാണ് ആവശ്യപ്പെട്ടിരുന്നത്. അതിനായി ഷെഡ്യൂള്‍ വണ്ണില്‍ ചേര്‍ത്ത പാമ്പിന്റെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു തങ്ങളെന്നും മൂര്‍ഖന്‍ ഷെഡ്യൂള്‍ 2 ആണെന്നും അദ്ദേഹം പറയുന്നു.

അതിനിടെയാണ് മലമ്പാമ്പിനെ കൊല്ലം ജില്ലയിലെ അയിരൂരില്‍ വച്ച് പിടികൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും വാവാ സുരേഷിന് ഷോ കാണിക്കാനായി അതിനെ ഞെരുക്കിയാണ് പുറത്തെടുത്തതെന്നും അദ്ദേഹം പറയുന്നു. മരപട്ടിയ വിഴുങ്ങിയ പാമ്പിനെ ഛര്‍ദ്ദിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ 850 ലൈസന്‍സുള്ള പാമ്പ് പിടുത്തക്കാരുണ്ടെന്നും വാവാ സുരേഷിന് ലൈസന്‍സില്ലെന്നും അദ്ദേഹം പറഞ്ഞു.

വാവാ സുരേഷിന്റെ ഇത്തരം ഷോകള്കാരണം മറ്റ് പാമ്പ് പിടുത്തകാര്ക്കും ഇത്തരം ഷോ കാണിക്കാനുള്ള പ്രഷറ് വരാറുണ്ട്. മലമ്പാമ്പില് നിന്നും മരപ്പട്ടിയെ പുറത്തെടുക്കുന്ന വീഡിയോ സഹിതം വനം വകുപ്പില്‍ കേസ് നല്‍കിയിരുന്നു. അദ്ദേഹം പാമ്പിനെ സഹായിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ നല്കിയ മറുപടി. അതിനെ പിടികൂടി കൊണ്ടുപോകുമ്പോള്‍ അത് ഛര്‍ദ്ദിക്കാനുള്ള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവര്‍ കേസെടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഹൈക്കോടതിയെ സമീപിക്കുകയും അപ്പോഴാണ് കേസെടുക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതിന് ഉത്തരവ് നല്‍കിയിട്ട് ഒരു വര്‍ഷമായിട്ടും കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പാമ്പിനെ കുറിച്ച് വാവാ സുരേഷ് പറയുന്നത് മണ്ടത്തരമാണെന്നും, അദ്ദേഹത്തിന് ഒന്നും തന്നെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പാമ്പിനെ കണ്ട് കഴിഞ്ഞാല്‍ അത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ എത്ര വലിയ വിദഗ്ധനും സാധിക്കില്ല. അതിനെ ഒരു കൂട്ടിലിട്ട് വളര്‍ത്തുകയും മുട്ടയിടുക തുടങ്ങിയ കാര്യങ്ങള്‍ നോക്കിയാണ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുക.

എന്നാല്‍ വാവാ സുരേഷ് മുഖത്ത് നോക്കി പറയുമെന്നും ഒരു പട്ടി കുട്ടിയുടെ മുഖത്ത് നോക്കിയിട്ട് പോലും ആണാണോ പെണ്ണാണോ എന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വൈല്‍ഡ് ലൈന്‍ പ്രൊട്ടക്ഷന്‍ നിയമം 1972 അനുസരിച്ച് ഷെഡ്യൂള്‍ വണ്ണില്‍ പെടുത്തിയ ഏതൊരു പാമ്പിനേയും പിടിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം തടവ് മുതലാണ് ശിക്ഷ ആരംഭിക്കുന്നത്. ഷെഡ്യൂള്‍ രണ്ടിലും അത് തന്നെയാണ് ശിക്ഷ.

മേജര്‍ രവിയും വാവാ സുരേഷും തമ്മില്‍ നടന്ന ഒരു പരിപാടിയില്‍ മേജര്‍ രവിയോട് നാഗമാണിക്യത്തെ സംബന്ധിച്ച് പറയുന്ന കാര്യം ശ്രദ്ധിച്ചിരുന്നു. രണ്ട് ദിവസം മുമ്പോ മറ്റോ കിട്ടിയ ഇറേഡിയം (നാഗമാണിക്യം) എന്ന പേര് ഉപയോഗിച്ച് ഇയാള്‍ വെറുതെ ഒരു കഥയുണ്ടാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇറേഡിയം അത്ര വലിയ സാധനമല്ലെന്നും അതിന് വലിയ വിലയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മേജര്‍ രവി വിശ്വസിക്കുകയായിരുന്നു. മോന്സണ് മാവുങ്കല്‍ എംജി ശ്രീകുമാറിനെയും ഡിജിപിയേയും വിശ്വസിപ്പിച്ച പോലെയാണ് ഇദ്ദേഹം മേയര്‍ രവിയെ വിശ്വസിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കുന്നതിനായി വാവാ സുരേഷിന് ലൈസന്‍സ് ലഭിക്കുന്നത്.
Recommended Video

പാമ്പിന്റെ അകത്ത് മറ്റുള്ള ജീവികളിലുള്ളത് പോലെ എല്ലാ അവയവവും ഉണ്ട്. ഹൃദയം, കരള്‍ തുടങ്ങിയവയെല്ലാമുണ്ട്. വാവാ സുരേഷ് പാമ്പിനെ പിടിക്കുമ്പോള്‍ പിടിച്ചിരിക്കുന്ന ഭാഗം ഹൃദയത്തിന് സമീപവും, കിഡ്നിക്ക് സമീപവുമൊക്കെയായിരിക്കും. അത്കൊണ്ട് തന്നെ വാവാ സുരേഷ് പിടിക്കുന്ന പാമ്പുകള്‍ 99 ശതമാനം ജീവിച്ചിരിപ്പില്ല എന്ന് തന്നെയാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ബയോളജി ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അറിവ് പേലുമില്ലാതെയാണ് വാവാ സുരേഷ് പാമ്പിനെ പിടികൂടുന്നത്. ഉത്ര വധത്തിന്റെ പ്രധാന കാരണം തന്നെ വാവാ സുരേഷായിരുന്നുവെന്നും തികച്ചും അശാസ്ത്രീയമായ രീതിയിലാണ് വാവാ സുരേഷ് പിടികൂടുന്നതെന്നും കൂടാതെ ഉത്രാ വധക്കേസില്‍ വാവാ സുരേഷ് പറഞ്ഞത് തീര്‍ത്തും കള്ളമായിരുന്നു വെറുതെ ആളാകുവാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications