സതീശനെ വെല്ലുവിളിച്ച് രാജീവ്; ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ നടന്നത് ചൂടേറിയ വാക്കേറ്റം
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിന്‍ മേല്‍ നിയമസഭയില്‍ തര്‍ക്കിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിയമമന്ത്രി പി രാജീവും. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാം എന്ന വ്യവസ്ഥ ജുഡീഷ്യറിക്കു മേലുള്ള കടന്നുകയറ്റമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ലോകായുക്ത നിയമഭേദഗതി നിയമസഭയുടെ അന്തസിന് ചേരാത്ത നിയമനിര്‍മാണമാണ് എന്നും സതീശന്‍ പറഞ്ഞു.
ഈ ബില്ലിന്റെ നിയമസാധുതയേയും ഭരണഘടന സാധുതയേയും വെല്ലുവിളിക്കുന്നതായും പ്രതിപത് നേതാവ് പറഞ്ഞു. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാന്‍ അവസരമൊരുക്കുന്നതാണ് ഭേദഗതിയിലൂടെ കൊണ്ടുവരുന്ന നിയമനിര്‍മാണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് ലോകായുക്ത നിയമ ഭേദഗതി.

ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങനെയാണ് എക്സിക്യൂട്ടീവിന് തള്ളാന്‍ കഴിയുന്നത് എന്നും വി ഡി സതീശന്‍ ചോദിച്ചു. ജുഡീഷ്യറിയുടെ കണ്ടെത്തല്‍ തള്ളാനുള്ള അധികാരം ഈ ഭേദഗതിയിലൂടെ എക്സിക്യൂട്ടീവിന് നല്‍കുന്ന സ്ഥിതിയാണ് ഉള്ളതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. സി പി ഐക്കെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. അഴിമതി തടയാനായിരുന്നു ലോകായുക്ത എന്നും അദ്ദേഹം പറഞ്ഞു.

ഇ. ചന്ദ്രശേഖരന്‍ നായര്‍ നിയമമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിയമനിര്‍മാണം ആണിത് എന്നും അതില്‍ മാറ്റം വരുത്തുന്നതിനെയാണ് സി പി ഐ അനുകൂലിക്കുന്നത് എന്നും സതീശന്‍ ചൂണ്ടിക്കാട്ടി. സി പി ഐ എമ്മുമായി സി പി ഐ എന്ത് ധാരണയിലാണ് എത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കണം എന്നും സതീശന്‍ പറഞ്ഞു.

അതേസമയം വി ഡി സതീശന്റെ തടസവാദങ്ങളെ ഖണ്ഡിച്ച് കൊണ്ടായിരുന്നു പി രാജീവിന്റെ മറുപടി. പൂര്‍ണമായും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത നിയമമാണ് ലോകായുക്തയുടേതായി നിലവില്‍ ഉണ്ടായിരുന്നത് എന്ന് രാജീവ് ചൂണ്ടിക്കാട്ടി. പുനഃപരിശോധനാ സംവിധാനം ഉണ്ടാകുന്നത് എപ്പോഴും സ്വാഭാവിക നീതിക്ക് വേണ്ടിയുള്ളതാണ്.

നിലവിലെ ലോകായുക്ത നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട് എന്നും ഈ നിയമോപദേശം അനുസരിച്ചാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നത് എന്നും രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ശൂന്യമായാണ് പറയുന്നത്. ഈ നിയമത്തിന് അകത്ത് ഇതൊരു ജുഡീഷ്യല്‍ സംവിധാനവും ജുഡീഷ്യല്‍ പ്രോസസുമാണ് എന്ന് പറയുന്ന ഒരു വാചകം നിങ്ങള്‍ക്ക് കണ്ടെത്താന്‍ പറ്റുമോ.

വാട്ട് ഈസ് ജുഡീഷ്യറി, വാട്ട് ഈസ് ജുഡീഷ്യല്‍ പ്രോസസ് എന്നൊക്കെ ഭരണഘടന വായിച്ചാല്‍ മനസിലാകും. നാളെ പൊലീസ് അന്വേഷണം നടത്തിയിട്ട് പൊലീസ് തന്നെ വധശിക്ഷ തീരുമാനിച്ചാലോ. അന്വേഷണം നടത്തുന്ന ഏജന്‍സിയും ശിക്ഷ വിധിക്കുന്ന ഏജന്‍സിയും രണ്ടാണ്. എന്‍ക്വയറി നടത്തുന്ന ആള്‍ തന്നെ ശിക്ഷ നടപ്പാക്കണം എന്നത് ലോകത്ത് എവിടേയും ഇല്ലാത്ത നീതിന്യായ സംവിധാനമാണ്. ഇതൊരു ജുഡീഷ്യല്‍ ബോഡിയല്ല. ഇത് എന്‍ക്വയറി നടത്താനുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.
സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...












Click it and Unblock the Notifications