Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെറും തട്ടിക്കൂട്ട് യാത്ര,'ചട്ടിയും കുട്ടിയുമൊക്കെയായി പോയിട്ട് 10 പൈസേടെ പ്രയോജനം?'; വിമർശിച്ച് നേതാക്കൾ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റ വിദേശ യാത്രയ്ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും വെറും തട്ടിക്കൂട്ട് യാത്രയാണെന്നും നാടിന് ഉപകാരപ്പെടുന്നതൊന്നും അദ്ദേഹത്തിന്റെ വിദേശ യാത്ര കൊണ്ട് ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ യാത്രയുടെ ഉദ്ദേശം എന്താണെന്ന് പ്രതിപക്ഷത്തിന് പോലും അറിയില്ലെന്നും സതീശൻ പറഞ്ഞു.

1


'വിദേശയാത്രയ്ക്ക് മന്ത്രിമാരോ മുഖ്യമന്ത്രിയോ പോകുന്നതിൽ തങ്ങൾ എതിരല്ല, പക്ഷേ കൃത്യമായി പ്രോഗ്രസ് റിപ്പോർട്ട് ഉണ്ടാകണം. എന്തിനാണ് പോയത് പൊതുസമൂഹം ഇതെല്ലാം നോക്കി നിൽക്കുന്നുണ്ട്.രാഷ്ട്രീയക്കാരെക്കുറിച്ചും ഭരണനേതൃത്വത്തെ കുറിച്ചുമെല്ലാം ആളുകള്‍ക്ക് ആക്ഷേപമുള്ള കാലമാണിത്. ഇത്തരം യാത്രകളിൽ സുതാര്യത ഉണ്ടാകണം. സര്‍ക്കാരിനും സംസ്ഥാനത്തിനും എന്ത് നേട്ടമാണ് ഉണ്ടാകുന്നത് എന്ന് വ്യക്തതയോടുകൂടി പറയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

2


'എന്തിനാണ് മുഖ്യമന്ത്രി പോയതെന്ന് പ്രതിപക്ഷത്തിന് പോലും അറിയില്ല. എന്താണ് സംസ്ഥാനത്തിന് ഗുണമെന്ന് പ്രതിപക്ഷത്തോട് പറയാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ? ലോക കേരള സഭയ്ക്കാണ് പോയതെന്നൊക്കെ മാധ്യമങ്ങളിലൂടെ മാത്രമാണ് ഞങ്ങൾ അറിയുന്നത്. ഇത് തട്ടിക്കൂട്ട് യാത്രയാണ്. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു യാത്രയും അവിടെ നടത്തിയിട്ടില്ല'

3


'വളരെ രഹസ്യമാക്കി വെച്ചാണ് യാത്ര പോകുന്നത്. ഇത്രയും മന്ത്രിമാരുടെ സംഘം ഇത്തരത്തിൽ യാത്ര പോയിരിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ജനത്തെ ബോധ്യപ്പെടുത്തേണ്ടത്. എന്താണ് യാത്രയുടെ ലക്ഷ്യം, എത്ര രൂപ ചെലവായി തുടങ്ങിയ കാര്യങ്ങളെല്ലാം മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ ചെലവിൽ ഇത്രയും വലിയ മന്ത്രി സംധം എന്തിനാണ് യാത്ര ചെയ്യുന്നത്. എന്തിനാണ് യാത്രാ ലക്ഷ്യം മറച്ച് വെക്കുന്നത്'.

4


'ഇതുവരെയുള്ള പോക്ക് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത്? ഈ യാത്രയ്ക്ക് എന്തിനാണ് ഇത്രയും രഹസ്യം സൂക്ഷിക്കുന്നത്? സർക്കരാിന്റെ ചെലവിൽ പോകുമ്പോൾ കൃത്യമായ നടപടി തരാൻ ഉത്തരവാദിത്തം ഉണ്ടോ?, വിഡി സതീശൻ ചോദിച്ചു. അതേസമയം കുട്ടിയും കുടുംബവും ചട്ടിയും കുടുക്കയുമൊക്കെ ആയിട്ട് പോവുന്നതും വരുന്നതുമല്ലാതെ സംസ്ഥാനത്തിന് പത്ത് പൈസയുടെ പ്രയോജനം കിട്ടുന്നില്ലെന്ന പരിഹാസമായിരുന്നു ഷാഫി പറമ്പിൽ പങ്കിട്ടത്.

ദിലീപ് കേസ്; നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര, ആവശ്യം ഇങ്ങനെ; തള്ളി കോടതി; 25ന് കേസ് പരിഗണിക്കും

4


'ഭരണാധികാരികൾ വിദേശ യാത്ര നടത്തേണ്ടിയൊക്കെ വരും.പക്ഷെ ഇവിടെ ചിലവ് 'ക' മാത്രമേയുള്ളു.വരവ് 'ക' ഒന്നും കാണുന്നില്ല. വിദേശ നിക്ഷേപ അവകാശവാദങ്ങളൊന്നും നിക്ഷേപമാകുന്നില്ല. കുട്ടിയും കുടുംബവും ചട്ടിയും കുടുക്കയുമൊക്കെ ആയിട്ട് പോവുന്നതും വരുന്നതുമല്ലാതെ സംസ്ഥാനത്തിന് പത്ത് പൈസയുടെ പ്രയോജനം കിട്ടുന്നില്ല.റൂം ഫോർ റിവർ ഒക്കെ പഠിച്ച് വന്നിട്ടും ചാറ്റൽ മഴ വരുമ്പോഴേക്കും റൂമില് വെള്ളം കയറുക എന്നല്ലാതെ മെച്ചമൊന്നും ഉണ്ടായോ ?
വിദേശത്തു ജോലി നഷ്ടപ്പെട്ടവർക്ക് നല്കാമെന്നേറ്റ 6 മാസത്തെ ശമ്പളം ഉൾപ്പടെ
നാട്ടിലും വിദേശത്തും പറഞ്ഞ വാക്കുകൾ മിക്കതും പാഴായി പോവുകയാണ്', ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

6

കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മന്ത്രിസംഘത്തിന്റെ യാത്രയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് എത്ര കോടികൾ ചിലവഴിച്ചു എന്ന് സർക്കാർ മറുപടി പറയണമെന്ന് സുധാകരൻ പറഞ്ഞിരുന്നു. യാത്രയിൽ കുടുംബാംഗങ്ങൾ മുഴുവനാളുകളും പോകുകയാണ്.എത്ര കോടി ചിലവഴിച്ചു, കേരളത്തിന് കിട്ടിയ നേട്ടമെന്താണെന്നെല്ലാം സർക്കാർ വിശദമാക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+