Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മയെയും പെങ്ങന്മാരെയും അപമാനിക്കുന്നതാണോ ഗ്രാമീണ ഭാഷ' ; അഹങ്കാരമെന്ന് വിഡി സതീശന്‍!!

മാന്യനായ മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്തത്‌ ചില കാര്യങ്ങള്‍ പറയിക്കാനാണ് മണിയെ സംരക്ഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം: മന്ത്രി എംഎം മണിയുടേത് അഹങ്കാരത്തിന്റെ ബാഷയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. അമ്മയെയും പെങ്ങന്മാരെയും അപമാനിക്കുന്നതാണോ ഗ്രാമീണ ശൈലി. മാന്യനായ മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്തത്‌ ചില കാര്യങ്ങള്‍ പറയിക്കാനാണ് മണിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണിക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഇന്നും പ്രതിപക്ഷം സഭയ്ക്കകത്ത് സ്വീകരിച്ചത്. മൂന്നാറിലെ സമരക്കാരെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടികാട്ടി വിഡി സതീശന്‍ അടിയന്തിര നോട്ടീസിന് അനുമതി തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

 വിഡി സതീശന്‍

വിഡി സതീശന്‍

മൂന്നാര്‍ സമരം സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

 സര്‍ക്കാര്‍

സര്‍ക്കാര്‍

സമരം ചെയ്ത സ്ത്രീകള്‍ക്കെതിരെ സര്‍ക്കാര്‍ എത്ര കേസുകളാണ് എടുത്തതെന്ന് ചിന്തിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

 പോലീസ്

പോലീസ്

പോലീസും സിപിഎമ്മും ഭീഷണിപ്പെടുത്തി സമരക്കാരെ പിന്മാറ്റാന്‍ ശ്രമിക്കുന്ന കാഴ്ചകളാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 ബാനറുകള്‍

ബാനറുകള്‍

നിയമസഭയില്‍ നടന്ന ചോദ്യോത്തരവേളയില്‍ മണി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്നും നിയമസഭയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+